കാസർകോട്: ഇടയ്ക്കിടെ സ്കൂൾ അവധി പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കുമെന്ന് ജില്ലാ കലക്ടർ കെ.ഇംബശേഖർ. കഴിഞ്ഞ 4 ദിവസമായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. പാവപ്പെട്ട വിദ്യാർഥികൾക്ക് ഇനിയും സ്കൂൾ അടച്ചിടുന്നതു വഴി ക്ലാസുകൾ മാത്രമല്ല ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്ടപ്പെടും. ‘‘ഇന്ന് സ്കൂൾ അവധിയുണ്ടോ എന്ന് അന്വേഷിച്ച് ധാരാളം ഫോൺകോളുകൾ ലഭിക്കുന്നു. എന്നാൽ അത്തരം അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ല. എല്ലാ ശനിയാഴ്ചയും നിലവിൽ പ്രവൃത്തി ദിനങ്ങളാണ്. ഇനിയും അവധി അനുവദിച്ചാൽ പകരം ക്ലാസുകൾ നൽകാൻ ദിവസങ്ങളില്ല. ജില്ലയിൽ മൊത്തത്തിൽ അവധി നൽകേണ്ട സാഹചര്യമില്ല. പ്രാദേശികമായി എവിടെയെങ്കിലും അവധി ആവശ്യമുണ്ടെങ്കിൽ അതിനനുസരിച്ച് നടപടിയെടുക്കാം’’–കലക്ടർ അറിയിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം