കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചനം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് വക്കീല്‍ നോട്ടീസ്. ആര്‍.എം.പിയാണ് നോട്ടീസയച്ചത്. കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. ശിക്ഷയില്‍ കഴിയുന്നയാള്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി പദവിയിലിരിക്കുന്നയാള്‍ അനുശോചനം രേഖപ്പെടുത്തിയത് കോടതിയലക്ഷ്യമാണെന്ന് ആര്‍ എം പി സെക്രട്ടറി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിന്റെ പേരിലയച്ച നോട്ടീസില്‍ പറയുന്നു. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചനം പ്രകടിപ്പിച്ച മുഖ്യമന്ത്രിക്ക് വക്കീല്‍ നോട്ടീസ്
RECENT NEWS
Advertisment