മലപ്പുറം : ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് സര്‍ക്കാര്‍ പ്രയോഗിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ സമസ്തയുടെ ഭാഗമായ എസ് വൈ എസ് നടത്തുന്ന കളക്ടറേറ്റ് ഉപരോധ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് നിയമങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിന് പിന്നിലും ഭിന്നിപ്പിച്ച് ഭരിക്കാനുള്ള നീക്കമാണ്. വഖഫ് സ്വത്തുക്കള്‍ കയ്യടക്കുകയെന്ന കേന്ദ്ര നീക്കം കേരളവും പിന്തുടരുന്നെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും ആരോപിച്ചു.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് സര്‍ക്കാര്‍ പ്രയോഗിക്കുന്നതെന്ന് ലീഗ്
RECENT NEWS
Advertisment