ഇന്ത്യയ്‌ക്കെതിരെ നാളെ തുടങ്ങുന്ന ട്വന്റി 20 പരമ്പരയിൽ നിന്ന് ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസൻ പിന്മാറി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയ്‌ക്കെതിരെ നാളെ (ബുധൻ) തുടങ്ങുന്ന ട്വന്റി 20 പരമ്പരയിൽനിന്നു ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസൻ പിന്മാറി. ട്വന്റി20 പരമ്പരയ്ക്കു ശേഷം നടക്കുന്ന 2 മത്സര ടെസ്റ്റ് പരമ്പരയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണു വില്യംസൻ വിട്ടുനിൽക്കുന്നതെന്നാണു ക്രിക്കറ്റ് ന്യൂസീലൻഡ് നൽകുന്ന വിശദീകരണം. വില്യംസന്റെ അസാന്നിധ്യത്തിൽ ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ പേസർ ടിം സൗത്തിയാകും കിവീസിനെ നയിക്കുക.

ട്വന്റി 20 പരമ്പരയിലെ മത്സരങ്ങൾ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണു നടക്കുക. ടെസ്റ്റ് പരമ്പരയ്ക്കായി ജയ്പുരിൽ പരിശീലനം ആരംഭിച്ച താരങ്ങൾക്കൊപ്പം വില്യംസൻ ചേരാനാണു തീരുമാനം – ക്രിക്കറ്റ് ന്യൂസീലൻഡ് ട്വീറ്റ് ചെയ്തു. കാലിനു പരുക്കേറ്റതിനെ തുടർന്നു ട്വന്റി20 ലോകകപ്പിൽനിന്നു പുറത്തായ ലോക്കി ഫെർഗൂസൻ ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ ടീമിലേക്കു മടങ്ങിയെത്തുമെന്നാണു കരുതുന്നത്. മെച്ചെൽ സാന്റ്നെർ, കെയ്ൽ ജെയ്മിസൻ, ഡാർയിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ് തുടങ്ങിയവർ ട്വന്റി20യിലും, ടെസ്റ്റ് പരമ്പരയിലും കിവീസ് ടീമിന്റെ ഭാഗമാകുമെന്നാണു കരുതുന്നത്. ജയ്പുരിൽ നാളെ വൈകിട്ട് 7നാണ് പരമ്പരയിലെ ആദ്യ മത്സരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ...

0
കൊച്ചി: കാലടി സംസ്കൃതം സർവ്വകലാശാലയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചും സംസ്ഥാന നേതാക്കളെ...