ക്ഷേത്രാചാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ക്ഷേത്രങ്ങളിലെ ദൈംദിന ആചാരാനുഷ്ഠാനങ്ങളിൽ ഭരണഘടന കോടതികൾ ഇടപെടില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലെ പൂജാക്രമങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി പരാമര്‍ശം.  വിവേചനം, ദര്‍ശനം തടസ്സപ്പെടുത്തൽ തുടങ്ങി ഭരണപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇടപെടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ക്ഷേത്രത്തിൽ എങ്ങനെ പൂജ നടത്തണം, എങ്ങനെ തേങ്ങ ഉടക്കണം ഇതൊക്കെ ഭരണഘടന കോടതിയല്ല തീരുമാനിക്കേണ്ടത്. ക്ഷേത്രങ്ങളിലെ ആചാരനുഷ്ഠാനങ്ങളിൽ ഭരണഘടന കോടതിക്ക് ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരുപ്പതി ക്ഷേത്രത്തിലെ പൂജക്രമങ്ങൾ ലംഘിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ നിലപാട് വ്യക്തമാക്കിയത്. ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങൾ ഭരണഘടന കോടതിയല്ല തീരുമാനിക്കേണ്ടത്. ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഹര്‍ജിക്കാരന് ഉന്നയിക്കാം. അതേസമയം ഭരണപരമായ കാര്യങ്ങളിൽ വീഴ്ച ഉണ്ടാകുന്നുണ്ടെങ്കിൽ അത് പരിശോധിക്കാമെന്ന് കോടതി പറഞ്ഞു.

വിവേചനമോ, ദര്‍ശനം തടസ്സപ്പെടുത്തലോ ഉണ്ടെങ്കിൽ ക്ഷേത്ര ഭരണസമിതിയോട് വിശദീകരണം ആവശ്യപ്പെടാം. ഇക്കാര്യത്തിൽ ഹര്‍ജിക്കാരന്റെ പരാതിക്ക് ക്ഷേത്ര ഭരണസമിതിയോട് എട്ടാഴ്ചക്കകം മറുപടി നൽകാൻ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മറുപടി തൃപ്തികരമല്ലെങ്കിൽ ഹര്‍ജിക്കാരന് തുടര്‍ നിയമനടപടികൾ ആലോചിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ശബരിമല യുവതി പ്രവേശന വിധി പുനഃപരിശോധനക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിൽ തുടമ്പോഴാണ് തിരുപ്പതി കേസിലെ ശ്രദ്ധേയമായ പരാമര്‍ശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...