ടെട്രപോടുകളുടെ നിർമ്മാണ മേൽനോട്ടത്തിന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരില്ല ; പരാതിയുമായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കോടിക്കണക്കിന് രൂപ ചെലവാക്കി ആറാട്ടുപുഴ, തൃക്കുന്നപുഴ തീരത്ത് കടലാക്രമണ പ്രതിരോധത്തിനായി തയ്യാറാക്കുന്ന ടെട്രപോടുകളുടെ  നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ ജലസേചനവകുപ്പ്  ഉദ്യോഗസ്ഥരില്ലെന്ന് പരാതി. തൃക്കുന്നപ്പുഴ‌, പതിയങ്കര, ആറാട്ട്പുഴ ബസ്റ്റാന്റ്, എകെജി നഗർ, നല്ലാണിക്കൽ എന്നിവിടങ്ങളിലാണ് വൻ തോതിൽ  ഇവയുടെ നിർമ്മാണം നടക്കുന്നത്. മിക്സിങ് പ്ലാന്റുകൾ ഘടിപ്പിച്ച കൂറ്റൻ ലോറികളിൽ കോൺക്രീറ്റ് മിശ്രിതമെത്തിച്ച് കൃത്രിമ കല്ലുകൾ നിർമ്മിക്കുന്ന ജോലികളാണ് നടന്നുവരുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളാണ് വാഹനത്തിൽ കൊണ്ടുവരുന്ന മിശ്രിതം അച്ചുകളിൽ നിറച്ച് കൃത്രിമ കല്ലുകളുടെ നിർമ്മാണം നടത്തുന്നത്. മതിയായ സാങ്കേതിക പരിജ്ഞാനമില്ലാത്ത തൊഴിലാളികൾ ചെയ്യുന്ന ജോലി കാര്യക്ഷമമെന്നുറപ്പാക്കാൻ ഒരുദ്യോഗസ്ഥന്റെ സാന്നിധ്യം പോലും ജോലിസ്ഥലത്തു കാണുന്നില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. കോൺക്രീറ്റിന് മതിയായ സമ്മർദ്ദം ഉറപ്പാക്കുന്നില്ലെന്നും പരാതിയുണ്ട്. 100 കോടിയിലധികം രൂപയാണ് ഇവിടെ പുലിമുട്ട് നിർമ്മാണത്തിന് ചെലവഴിക്കുന്നതെന്ന ഗൗവരം നിർമ്മാണ ചുമതലയുള്ള ജലസേചന വകുപ്പിന്റെ സെപ്ഷ്യൽ പർപ്പസ് ഏജൻസിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ കാണിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....