മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടയില്‍ ഉണ്ടായ തര്‍ക്കത്തിനിടെ കുട്ടികളെ വടിവാള്‍ കാണിച്ചു ഭീഷണിപ്പെടുത്തി ലീഗ് നേതാവിന്റെ മകൻ. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവും എറണാകുളം ജില്ലാ പ്രസിഡന്ണ്ടുമായ പി അമീര്‍ അലിയുടെ മകന്‍ ഹാരിസാണ് വടിവാള്‍ കാണിച്ചത്. മൂവാറ്റുപുഴ മാറാടിയില്‍ ഇന്നലെയായിരുന്നു സംഭവം. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൂവാറ്റുപുഴ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റിലുണ്ടായിരുന്നു. മത്സരത്തില്‍ പങ്കെടുത്ത ഉസ്മാന്‍ എന്നയാള്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് റെഡ് കാര്‍ഡ് നല്‍കിയിരുന്നു. അതിന് ശേഷം ഇയാളെ കളിയില്‍ നിന്ന് മാറ്റണമെന്നും ഗ്രൗണ്ടില്‍ നിന്ന് പോകണമെന്നും ആവശ്യപ്പെട്ടു, എന്നാല്‍ അതിന് ശേഷം ഉസ്മാന്‍ ഗ്രൗണ്ടില്‍ നിന്ന് പോകാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. വാക്ക് തര്‍ക്കമുണ്ടായതിന് പിന്നാലെ ഹാരിസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വടിവാള്‍ ഉപയോഗിച്ച് കുട്ടികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്‌കൂളില്‍ നിന്ന് വരുന്ന വഴിക്ക് കുട്ടികളെ ആക്രമിക്കുമെന്നടക്കമുള്ള വധഭീഷണി മുഴക്കി. തുടര്‍ന്ന് കുട്ടികള്‍ പോലീസില്‍ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.
—
പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം. ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263/ 70255 53033 / 0468 233 3033.





























