കോഴിക്കോട് തിരുവമ്പാടിയിൽ ലീഗ് വിമതർ എൽ ഡി എഫ് സ്ഥാനാർത്ഥികളാകും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തിരുവമ്പാടിയിൽ ലീഗ് വിമതർ എൽ ഡി എഫ് സ്ഥാനാർത്ഥികളാകും.”മുസ്ലിം ലീഗ് കൂട്ടായ്മ” എന്ന പേരിൽ ആയിരിക്കും മത്സരം. തിരുവമ്പാടി ടൗൺ, അമ്പലപ്പാറ, എന്നീ വാർഡുകളിലും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ തിരുവമ്പാടി ഡിവിഷനിലുമാണ് മത്സരിക്കുക. മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിനോട്‌ പ്രതിഷേധിച്ചാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥികളെ മുസ്‌ലിം ലീഗ് പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയെത്തെ തുടര്‍ന്ന് രൂപപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥികളെ ലീഗ് പ്രഖ്യാപിച്ചത്. പയ്യാനക്കല്‍, മുഖദാര്‍, കുറ്റിച്ചിറ, നല്ലളം, അരക്കിണര്‍, മൂന്നാലിങ്കല്‍, പന്നിയങ്കര ഡിവിഷനുകളിലാണ് തര്‍ക്കം ഉണ്ടായിരുന്നത്. ഈ തര്‍ക്കങ്ങളെല്ലാം പരിഹരിച്ചതിന് ശേഷമാണ് ലീഗ് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎസ്എഫ് നേതാവുമായ അഡ്വ. ഫാത്തിമ തഹ്‌ലിയ കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് മത്സരിക്കും. ചെട്ടിക്കുളം-ആഷിഖ് ചെലവൂര്‍, പൂളക്കടവ്-ജബ്ബാര്‍, മൂഴിക്കല്‍-സാജിത ഗഫൂര്‍, മായനാട്-സിദ്ധീഖ് മായനാട്, കൊമ്മേരി-കവിത അരുണ്‍, പൊക്കുന്ന് – ഷനീമ മുഹസ്സിന്‍, കിണാശ്ശേരി-പി സക്കീര്‍, പന്നിയങ്കര-അര്‍ഷുല്‍ അഹമ്മദ്, തിരുവണ്ണൂര്‍-ആയിഷബി പാണ്ടികശാല, അരീക്കാട്-ഷമീല്‍ തങ്ങള്‍. നല്ലളം- വി പി ഇബ്രാഹിം, കൊളത്തറ-മുല്ലവീട്ടില്‍ ബീരാന്‍ കോയ, കുണ്ടായിത്തോട്- മുനീര്‍ എം ടി, ബേപ്പൂര്‍- കെ കെ സുരേഷ് (സ്വത.), അരക്കിണര്‍ – സി നൗഫല്‍, മാത്തോട്ടം- ശ്രീകല, പയ്യാനക്കല്‍-സെയ്ഫുന്നിസ,നദി നഗര്‍ – ഫസ്ന ഷംസുദ്ധീന്‍, മുഖദാര്‍ – ടി.പി.എം ജിഷാന്‍, കുറ്റിച്ചിറ- അഡ്വ ഫാത്തിമ തഹ്ലിയ, 63 – മൂന്നാലിങ്ങല്‍- എ സഫറി, വെള്ളയില്‍- സൗഫിയ എന്‍ പി, പുതിയങ്ങാടി- ഷൗലിഖ് എന്നിവരാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...