കോന്നി മെഡിക്കൽ കോളേജിലെ ശുചിമുറികളുടെ പൈപ്പിൽ ചോർച്ച

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജിലെ ശുചിമുറികളുടെ പൈപ്പിൽ ചോർച്ച. വാർഡിലെ ശുചിമുറികളുടെ പൈപ്പ് ലൈനുകൾ ആണ് കാലങ്ങളായി ചോർന്നൊലിക്കുന്നത്. പൈപ്പിൽ നിന്നും വീഴുന്ന മലിന ജലം പൊട്ടി ഒഴുകുന്നത് മെഡിക്കൽ കോളേജ് ആശുപത്രിയുടെ നടുത്തളത്തിലേക്കും. മലിന ജലം ഈ ഭാഗത്ത് കെട്ടികിടക്കുന്നതും കാണാം. പൈപ്പ് ലൈനുകൾ പൊട്ടി ഒഴുകുന്ന വെള്ളം വീണ് ഭിത്തികളുടെ പെയിന്റിങ്ങും ഇളകി പോകുന്നുണ്ട്. കാലങ്ങളായി തുടരുന്ന ഈ അവസ്ഥക്ക് പരിഹാരം കാണുവാനും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

നിരവധി രോഗികൾ ഉപയോഗിക്കുന്ന ശുചിമുറിയിലെ മലിന ജലം തറയിലേക്ക് ഒഴുകി ഇറങ്ങുന്നത് രോഗങ്ങൾ പടരുന്നതിനും കാരണമായേക്കാം. മുകളിൽ സ്ഥാപിച്ചിരിക്കുന്ന മേൽകൂരക്കും ചോർച്ചയുള്ളതായി പറയുന്നുണ്ട്. പൈപ്പുകൾ പൊട്ടിയതാവാം ഇതിന് കാരണം എന്നാണ് സംശയം. പൈപ്പിന്റെ അറ്റകുറ്റപണികൾ യഥാസമയം പൂർത്തിയാക്കാതെ വന്നതാണ് തകരാറിന് കാരണം. മെഡിക്കൽ കോളേജിന്റെ ഇടനാഴികളിൽ പലപ്പോഴും വെളിച്ചമില്ലാത്തതും ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...