Monday, May 5, 2025 9:18 pm

സംസാരിക്കാന്‍ പഠിക്ക്, മന്‍സൂര്‍ അലിഖാന്‍ മാപ്പ് പറയണം ; ഇല്ലെങ്കില്‍.. മുന്നറിയിപ്പുമായി നടികർ സംഘം

For full experience, Download our mobile application:
Get it on Google Play

നടി തൃഷയ്ക്ക് എതിരായ മോശം പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ തമിഴ് താര സംഘടനയായ നടികർ സംഘം. പരാമർശത്തിൽ മൻസൂർ അപലപിക്കണമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ നിരുപാധികവും ആത്മാർത്ഥവുമായ മാപ്പ് പറയണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. മൻസൂർ അലിഖാന്റെ പരാമർശം തങ്ങളെ ഞെട്ടിച്ചെന്നും നടന്റെ അം​ഗത്വം താൽകാലികമായി സസ്പെൻഡ് ചെയ്യാനുള്ള കാര്യം പരി​ഗണനയിൽ ആണെന്നും അസോസിയേഷൻ പറയുന്നു. ഈ വിഷയത്തിൽ ഇരയായ നടിമാർക്കൊപ്പം(തൃഷ,റോജ,ഖുശ്ബു) അസോസിയേഷൻ നിലകൊള്ളും. ഉത്തരവാദിത്തത്തോടെ സംസാരിക്കാൻ മൻസൂർ പഠിക്കേണ്ടതുണ്ടെന്നും ഇവർ പറഞ്ഞു.

ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് മൻസൂർ ശ്രദ്ധിക്കേണ്ടതാണ്. പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ ഉത്തരവാദിത്തം കാണിക്കേണ്ടതുമുണ്ട്. ഭാവിയിൽ ഇത്തരം പെരുമാറ്റം ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അസോസിയേഷൻ അറിയിച്ചു. ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു നടി തൃഷയ്ക്ക് എതിരെ മൻസൂർ അലിഖാൻ ലൈം​ഗികാധിഷേപ പരാമർശം നടത്തിയത്. ലിയോയിൽ തൃഷയുമായി ബെഡ് റൂം സീൻ ഉണ്ടാകുമെന്ന് കരുതിയെന്നും പണ്ട് റോജ, ഖുശ്ബു എന്നിവരെ കട്ടിലിലേക്ക് ഇട്ടതുപോലെ തൃഷയെയും ചെയ്യാൻ സാധിക്കുമെന്ന് കരുതിയെന്നും മൻസൂർ പറഞ്ഞിരുന്നു. അതിനായി ആ​ഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞിരുന്നു.

പിന്നാലെ കഴിഞ്ഞ ദിവസം തൃഷ പ്രതികരിക്കുകയും ചെയ്തിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നായിരുന്നു തൃഷ പറഞ്ഞത്. പിന്നാലെ സംവിധായകർ അടക്കമുള്ളവർ മൻസൂറിനെതിരെ രം​ഗത്ത് എത്തിയിരുന്നു. വിഷയം വിവാദമായതോടെ വിശദീകരണവുമായി മന്‍സൂര്‍ അലി ഖാനും രംഗത്ത് എത്തിയിരുന്നു. തൃഷയെ പ്രശംസിക്കുക ആണ് താന്‍ ചെയ്തതെന്നും എഡിറ്റഡ് വീഡിയോ മാത്രമാണ് പുറത്തുവന്നതെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. ഒപ്പം അഭിനയിക്കുന്നവരെ ബഹുമാനിക്കുന്ന ആളാണ് താനെന്നും നടന്‍ പ്രതികരിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലേലം വിവിധ പോലീസ് കേസുകളില്‍ ഉള്‍പ്പെട്ട തറയില്‍ ഫിനാന്‍സിന്റെ മൂന്ന് വാഹനങ്ങളുടെയും പോപ്പുലര്‍...

കൊല്ലം മൈലക്കാട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം മൈലക്കാട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. തഴുത്തല സ്വദേശി...

ദേശീയ ഭക്ഷ്യഭദ്രത നിയമം : ജില്ലയിൽ അവലോകന യോഗം ചേര്‍ന്നു

0
പത്തനംതിട്ട : ദേശീയ ഭക്ഷ്യഭദ്രത നിയമം പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വിവിധ...

ഇടുക്കി മറയൂർ- മൂന്നാർ റോഡിൽ വാഹനാപകടം

0
ഇടുക്കി : മറയൂർ- മൂന്നാർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒൻപത് പേർക്ക്...