യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ വിവാദം : രാജ്യത്തിന്‍റെ സ്വകാര്യത അപകടപ്പെടുത്താന്‍ നീക്കമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ വ്യാജ രേഖ ഉണ്ടാക്കിയ കാര്യം അവർ തന്നെ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ സ്വകാര്യതയെ കടുത്ത രീതിയിൽ അപകടപ്പെടുത്താനുള്ള നീക്കമാണ് നടന്നത്. വോട്ടർ പട്ടികയിൽ നിന്നും ഹാക്കർമാരെ ഉപയോഗിച്ച് വ്യാജ ഐ ഡി കാർഡ് ഉണ്ടാക്കിയിരിക്കുന്നു. ഒരേ പാർട്ടിയിൽ പെട്ടവർ അതിന്റെ ഭാഗമായ തെരഞ്ഞെടുപ്പ് നടത്തുമ്പോൾ ഇത് പോലെ നെറികെട്ട രീതിയിലുള്ള ക്രിമിനൽ സ്വഭാവം ആണ് സ്വീകരിക്കുന്നത്. അവർ രാഷ്ട്രീയ എതിരാളികളോട് എന്ത് സമീപനം ആകും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. അന്വേഷണ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് ഈ സംഭവം കാണുന്നത്. കോൺഗ്രസിന്‍റെ അധഃപതനം ആണ് ഇത് കാണിക്കുന്നത്. നാടിന് അപമാനകരമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിനോട് അനുബന്ധിച്ച് തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...