ഗണപതിയെ വിട്ട്, തട്ടത്തില്‍ തൊട്ട് സിപിഎം ; പുരോഗമനം പറയുന്നവരുടെ ന്യൂനപക്ഷ സ്‌നേഹം പ്രഹസനമോ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഷ്‌ട്രീയ കേരളത്തെ ആളിക്കത്തിച്ച മിത്ത് വിവാദം അവസാനിച്ചു. സിപിഎമ്മിന്‍റേതായി അടുത്തതായെത്തിയിരിക്കുന്നത് തട്ടം വിവാദമാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനില്‍ കുമാറിന്‍റെ തട്ടം പ്രസ്‌താവനയാണ് നിലവില്‍ കേരളത്തിലെ മുസ്‌ലീങ്ങളെ ഒന്നാകെ രോഷം കൊള്ളിച്ചിരിക്കുന്നത്. തട്ടം വേണ്ട എന്ന് പറയുന്ന മുസ്ലീം പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫലമായാണെന്നായിരുന്നു അനില്‍ കുമാറിന്‍റെ വിവാദങ്ങള്‍ക്ക് വഴിവെച്ച പ്രസ്‌താവന. ഇതോടെ തട്ടം തട്ടി മാറ്റല്‍ പുരോഗതിയല്ല അധോഗതിയാണെന്നറിയിച്ച് സമസ്‌ത അടക്കമുള്ള സംഘടനകളും രംഗത്തെത്തി.

സിപിഎമ്മിന്‍റെ ന്യൂനപക്ഷത്തോടുള്ള ഇരട്ടത്താപ്പാണ് ഇവിടെ പുറത്തായതെന്നായിരുന്നു പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുകൊണ്ടാണ് സിപിഎമ്മിന്റെ നീക്കമെന്നതും വ്യക്തമാണ്. എന്നാല്‍ സംഗതി കൈവിട്ടുപോയി എന്നറിഞ്ഞതോടെ സിപിഎമ്മിന്‍റെ നിരവധി നേതാക്കളാണ് പ്രസ്‌താവനയ്‌ക്കെതിരെ രംഗത്തെത്തിയത്. മുസ്‌ലീം മത സംഘടന നേതാക്കൾക്കൊപ്പം സിപിഎം സഹയാത്രികൻ കെടി ജലീലും സിപിഎം എംപി എഎം ആരിഫും ഇവരില്‍ ഉള്‍പ്പെടും. അനില്‍ കുമാറിന്‍റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്ന് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൈകഴുകി. എന്നാല്‍ അനില്‍കുമാറിന്‍റെ പ്രസ്‌താവന സിപിഎമ്മിന്‍റെ നിലപാടായി മാത്രമേ മുന്നോട്ട് വിലയിരുത്തുകയുള്ളൂ. ഒപ്പം അനില്‍ കുമാറിന്‍റെ പ്രസ്‌താവന മുസ്ലീം ലീഗ് ഗൗരവമായി കാണുന്നുവെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം കൂടി പറഞ്ഞതോടെ വിഷയം രാഷ്‌ട്രീയ തലത്തില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുമെന്നതും തീര്‍ച്ചയാണ്.

മലപ്പുറത്ത് തട്ടം വേണ്ട എന്ന പറഞ്ഞ പെണ്‍കുട്ടികളുടെ ചരിത്രം തന്നെ ഉണ്ടായിട്ടില്ല എന്നത് വസ്‌തുതയാണ്. അത്തരത്തിലെങ്കില്‍ അനില്‍ കുമാര്‍ എന്തുകൊണ്ട് ഇത്തരമൊരു കുപ്രചാരത്തിലേയ്‌ക്ക് കടന്നുവെന്നത് വ്യക്തമാകേണ്ടതുണ്ട്. എന്നാല്‍ ഇതാദ്യമായല്ല അനില്‍ കുമാര്‍ ഒരു വിവാദ പരാമര്‍ശം നടത്തുന്നത്. പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ വിഷയം ചര്‍ച്ചയാക്കിയതിന് പിന്നില്‍ അനില്‍ കുമാറാണെന്ന ആരോപണം നേരത്തെ നിലനിന്നിരുന്നു. അനവസരത്തില്‍ അനാവശ്യ വിവാദം കത്തിക്കുന്നത് കൊണ്ട് എന്താണ് ലക്ഷ്യമിടുന്നതെന്ന് സിപിഎം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതല്ല അനുചിതമായ സമയത്ത് ഏറെ ആളിക്കത്താന്‍ സാധ്യതയുള്ള വിഷയങ്ങള്‍ കൈയിലെടുത്ത് കൈവിട്ട കളി കളിക്കുന്നത് ബിജെപിയെ പോലുള്ള പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ കളമൊരുക്കി നല്‍കാനാണോ എന്നും സിപിഎം വ്യക്തമാക്കേണ്ടതുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

0
കൊച്ചി: ജയിൽമേധാവി എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി...

തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി ; ആഗസ്‌റ് 3 മുതൽ 7 വരെ മഴ

0
തിരുവനന്തപുരം: തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ 2026 ആഗസ്‌റ്...

സംസ്ഥാനം മഴക്കെടുതികളാൽ വലയുമ്പോൾ വിവാദങ്ങൾ മാറ്റിവച്ച് സംസ്ഥാനം ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്ന് പി രാജീവ്

0
കൊച്ചി: സംസ്ഥാനം മഴക്കെടുതികളാൽ വലയുമ്പോൾ വിവാദങ്ങൾ മാറ്റിവച്ച് സംസ്ഥാനം ഒരുമിച്ച് നിൽക്കുകയാണ്...

പന്തളം കടയ്ക്കാട് വീടുകളില്‍ വെള്ളം കയറി തുടങ്ങി : പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റുന്നു

0
പന്തളം :കടയ്ക്കാട് കൃഷി ഫാമിന് പിന്നിലുള്ള വീടുകളിൽ വെള്ളം കയറി തുടങ്ങിയാതോടെ...