മയിലാടുതുറൈ (തമിഴ്നാട്): തമിഴ്‌നാട്ടിലെ മയിലാടുതുറൈയിലെ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശുചീകരണ തൊഴിലാളികൾ കണ്ടതിനെ തുടർന്ന് കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും രക്ഷിക്കുകയും ചെയ്തു. പ്രസവിച്ച് ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെകക്കൂസിലെ കുളിമുറിയിൽ ബക്കറ്റിനുള്ളിൽ മൂടിവെച്ച നിലയിൽ ശുചീകരണ തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു.
കുഞ്ഞിന്റെ പൊക്കിൾക്കൊടി മാറ്റിയിട്ടുണ്ടായിരുന്നില്ല. ഉടനെ തന്നെ തൊഴിലാളികൾ കുട്ടിയെ ജില്ലാ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പോലീസ് മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ സംശയാസ്പദമായ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾക്കായി പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്.