കക്കൂസിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ ; കുഞ്ഞിനെ രക്ഷപ്പെടുത്തി ശുചീകരണ തൊഴിലാളികൾ

For full experience, Download our mobile application:
Get it on Google Play

മയിലാടുതുറൈ (തമിഴ്നാട്): തമിഴ്‌നാട്ടിലെ മയിലാടുതുറൈയിലെ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശുചീകരണ തൊഴിലാളികൾ കണ്ടതിനെ തുടർന്ന് കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും രക്ഷിക്കുകയും ചെയ്തു. പ്രസവിച്ച് ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെകക്കൂസിലെ കുളിമുറിയിൽ ബക്കറ്റിനുള്ളിൽ മൂടിവെച്ച നിലയിൽ ശുചീകരണ തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു.

കുഞ്ഞിന്റെ പൊക്കിൾക്കൊടി മാറ്റിയിട്ടുണ്ടായിരുന്നില്ല.  ഉടനെ തന്നെ തൊഴിലാളികൾ കുട്ടിയെ ജില്ലാ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പോലീസ് മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ സംശയാസ്പദമായ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾക്കായി പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...