ഇടത് സര്‍ക്കാര്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ ആശയങ്ങള്‍ : അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കേരളത്തില്‍ സംഘപരിവാര്‍ ആശയങ്ങള്‍ നടപ്പാക്കി മോദിയുടെ കൈയ്യടി വാങ്ങാന്‍ മത്സരിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്ന് അണ്ണാ ഡി എച്ച് ആര്‍ ആര്‍ എം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷണ്‍മുഖന്‍ പരവൂര്‍ പറഞ്ഞു. ഊന്നിന്‍മൂട് ചെമ്പകശേരി യു പി എസില്‍ നടന്ന അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി ചാത്തന്നൂര്‍ മണ്ഡല നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘപരിവാര്‍-ഇടത് വലത് ബഹുജന്‍ രാഷ് ട്രീയ പാര്‍ട്ടികള്‍ കൂട്ടമായി സാമ്പത്തിക സംവരണം പാസാക്കുന്നതിന് മുന്‍പ് തന്നെ ദേവസ്വം ബോര്‍ഡില്‍ ഇത് നടപ്പിലാക്കി ഇടത് സര്‍ക്കാര്‍ സംഘപരിവാറിന്‍റെ മുക്തഖണ്ഡമായ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ശമ്പളം കൊടുക്കാന്‍പോലും പണമില്ലാത്ത നാളുകളില്‍ 40 ലക്ഷം രൂപയുടെ ഗോശാല പണിത് മുഖ്യമന്ത്രി സംഘപരിവാര്‍ മാതൃകാ പുരുഷനായി. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ഘോരഘോരം പ്രസംഗിച്ച പിണറായി സര്‍ക്കാര്‍ സംഘപരിവാറിന്‍റെ ഭീഷണിക്ക് വഴങ്ങി ശ്രമം ഉപേക്ഷിച്ചെന്ന് മാത്രമല്ല നവോഥാന സദസ്സ് തന്നെ പിരിച്ചുവിട്ടു.

രാജ്യം ജാതിയുടെയും വിഭാഗീയതയുടെയും പോര്‍ക്കളമാകുമ്പോള്‍ സംഘപരിവാറിന്‍റെ നല്ലകുട്ടിയാവാനുള്ള ശ്രമത്തിലാണ് പിണറായി സര്‍ക്കാര്‍. സംഘപരിവാറിന്‍റെ നിഴലായി പ്രവര്‍ത്തിക്കുന്ന ഇടത് സര്‍ക്കാരില്‍ നിന്നും സാധാരണ ജനത നീതി പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഷണ്‍മുഖന്‍ പരവൂര്‍ പറഞ്ഞു. ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അശ്വതി ബാബു അധ്യക്ഷയായി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സജി കൊല്ലം നയവിശദീകരണം നടത്തി. ചിറക്കര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മധു ചിറക്കര, പ്രസിഡന്റ് സുനിത പൂതക്കുളം, സുരേഷ് കല്ലുവാതുക്കല്‍, മധു മീനാട്, സുരേഷ് തെങ്ങു വിള തുടങ്ങിയവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്,...

തൊപ്പിക്കെതിരായ പരാതികൾ സൈബർ പോലീസ് കളമശേരി പോലീസിന് കൈമാറി

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കെതിരായ പരാതികൾ എറണാകുളം സൈബർ പൊലീസ് കളമശ്ശേരി പൊലീസിന്...

ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്

0
മസ്കറ്റ്: ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്. ശനിയാഴ്ച...