പത്തനംതിട്ട : മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളിലെ റീ ബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട എട്ടു റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനം 2023 പകുതിയോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. റീബില്‍ഡ് കേരള റോഡ് നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് നടത്തിയ സന്ദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2021 ല്‍ പ്രവര്‍ത്തി ആരംഭിച്ചവയാണ് മല്ലപ്പള്ളി- കോമളം, വെണ്ണിക്കുളം – നാരകത്താനി, കവുങ്ങുംപ്രയാര്‍ – പാട്ടക്കാല, കോമളം- കല്ലൂപ്പാറ, കടമാന്‍കുളം -ചെങ്ങരൂര്‍, മൂശാരിക്കവല -പരിയാരം, കാവുംപുറം – പാലത്തുങ്കല്‍, കാവുപുറം – പടുതോട് റോഡുകള്‍.
23 കിലോമീറ്റര്‍ റോഡുകളാണ് ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നത്. 102 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം. 18 കിലോമീറ്റര്‍ ബിഎം ബിസി ടാറിംഗും 4.8 കിലോമീറ്റര്‍ കോണ്‍ക്രീറ്റുമാണ് ചെയ്യുന്നത്. റോഡിന്‍റെ ഇരുവശങ്ങളില്‍ പുതിയ വാട്ടര്‍ കണക്ഷനുകളും സ്ഥാപിക്കും. അതു വരെ നിലവിലുള്ള ജലവിതരണം മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ റീബില്‍ഡ് കേരളയില്‍ ഇതേ വരെ നടന്ന പ്രവര്‍ത്തങ്ങളില്‍ ഏറ്റവും ബ്രഹത് പദ്ധതിയാണിത്.
പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതോടെ മൂന്നു പഞ്ചായത്തുകളിലേയും റോഡുകള്‍ മെച്ചപ്പെട്ട നിലവാരത്തിലേക്കുയരും. കോമളം പുതിയ പാലത്തിന്‍റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ നിലവിലുള്ള കേസ് തീര്‍പ്പാകുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല, ജനതാദള്‍ നിയോജക മണ്ഡലം സെക്രട്ടറി ജയിംസ് വര്‍ഗീസ്, കെഎസ്ടിപി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ. ജാസ്മിന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ദീപ, അസിസ്റ്റന്റ് എഞ്ചിനീയര്‍ റോമി ചിങ്ങം പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]































