ഇടതുപക്ഷത്തിന് വാഴോട്ടുകോണം ഡിവിഷനിൽ 58 വോട്ടിൻ്റെ പരാജയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ വൻ തിരിച്ചടി നേരിട്ട ഇടതുപക്ഷത്തിന് വാഴോട്ടുകോണം ഡിവിഷനിൽ 58 വോട്ടിൻ്റെ പരാജയമാണ് ഉണ്ടായത്. സിപിഎം സ്ഥാനാർത്ഥി സി.ഷാജി ബി.ജെ.പി സ്ഥാനാർത്ഥി ആർ.സുഗതനോടാണ് പരാജയപ്പെട്ടത്. ഇവിടെ സിപിഎം വിമതൻ കെ.വി.മോഹനൻ 636 വോട്ട് നേടി. ഷാജിയുടെ അപരൻ ഷാജി പി 44 വോട്ടും നേടി. ഫലത്തിൽ ഉൾപ്പാർട്ടി പോര് മൂലം സിപിഎം സ്ഥാനാർത്ഥി പരാജയപ്പെട്ട വാർഡാണ് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം വാർഡ്.

ബിജെപി സ്ഥാനാർത്ഥിക്ക് 1939 വോട്ടാണ് ഡിവിഷനിൽ നേടാനായത്. ഷാജിക്ക് 1881 വോട്ട് ലഭിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി പി സദാനന്ദൻ 1549 വോട്ട് നേടി. നാലാമതായി ഫിനിഷ് ചെയ്ത സിപിഎം വിമതൻ 636 വോട്ട് നേടി. ഡിവിഷനിൽ സിപിഎമ്മിന്റെ പരാജയത്തിന് കാരണക്കാരനെന്ന പഴി ഇതോടെ കെവി മോഹനൻ്റെ പേരിലേക്ക് മാറും. തിരുവനന്തപുരം നഗരസഭയിൽ 45 വർഷത്തെ ഇടതുഭരണത്തിനാണ് അവസാനമായത്. 50 സീറ്റിൽ ജയിച്ച ബിജെപി ഭരണം ഉറപ്പിച്ചു. 29 സീറ്റിലാണ് ഇടതുപക്ഷം വിജയിച്ചത്. 19 ഇടത്ത് യു.ഡി.എഫ് വിജയിച്ചു. പാറ്റൂർ, പൗഡിക്കോണം വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...