Thursday, June 27, 2024 1:07 am

സഭാ സമാധാനത്തിനായി ഇടതുപക്ഷം നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹം : യാക്കോബായ സഭ ഭദ്രാസന കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

മഞ്ഞിനിക്കര : മലങ്കര സഭയിലെ തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്തി പിണറായി വിജയനും മന്ത്രിസഭ അംഗങ്ങളും ഇടതുപക്ഷ മുന്നണിയും നടത്തുന്ന ശ്രമങ്ങൾ കേരള സമൂഹത്തിൽ സമാധാനവും ശാന്തിയും ഉണ്ടാക്കാൻ ഇടയാക്കുമെന്ന് യാക്കോബായ സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസന കൗൺസിൽ യോഗം വ്യക്തമാക്കി.കോടതി വിധിയുടെ പേര് പറഞ്ഞു വിശ്വാസികളെ അവരുടെ പള്ളിയിൽ നിന്ന് ഇറക്കി വിട്ട്  സമൂഹത്തിലും സഭയിലും അസമാധാനം സൃഷ്ടിക്കുന്ന നടപടിക്രമങ്ങൾക്ക് ശാശ്വതമായ പരിഹാരമായിരിക്കും ഇടതുപക്ഷ മുന്നണിയുടെ ഇപ്പോഴത്തെ നിലപാട്.

പള്ളികളിൽ ആരാധനാ സ്വാതന്ത്ര്യം എല്ലാ വിശ്വാസികൾക്കും നൽകമെന്നു തന്നെയാണ് യാക്കോബായ സുറിയാനി സഭയുടെ നിലപാട്. പള്ളികളിൽ നിന്നും വിശ്വാസികളെ ഇറക്കിവിട്ടു അത് കൈക്കലാക്കി വയ്ക്കുന്നത് സമ്പത്ത് കൊള്ളയടിക്കുന്നതിന് തുല്യമാണെന്നത് നിലവിലെ അവസ്ഥയിൽ വ്യക്തമായ സാഹചര്യമാണ്. ഇതിനൊരു പരിഹാരമാണ് ഇടതുമുന്നണി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ബില്ല് . വിശ്വാസികൾക്ക് പ്രാർത്ഥിക്കാൻ വേണ്ടിയും, ആരാധനയ്ക്ക് വേണ്ടിയുമാണ് പള്ളികൾ നിർമ്മിച്ചിട്ടുള്ളത്. അത് നിർമിച്ചവരെ പുറത്തിറക്കി വിടണമെന്ന് ഒരു കോടതി വിധിയിലും പറഞ്ഞിട്ടില്ല. അവിടെ ആർക്കാണ് ഭൂരിപക്ഷ മെന്നത് ജനങ്ങൾ വിലയിരുത്തി അവർ ആരാധന നടത്തി സമാധാനത്തോടെ പോകട്ടെ.

സെമിത്തേരി ബിൽ വന്നതു കൊണ്ട് മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ഒരു നഷ്ടവും സംഭവിച്ചില്ല. സെമിത്തേരിയിൽ ശവസംസ്കാരം നടത്താനും കഴിയുന്നു. ഇടതുപക്ഷ സർക്കാരിന്റെ നടപടിയിൽ തുമ്പമൺ ഭദ്രാസന കൗൺസിൽ നന്ദി അറിയിച്ചതിനൊപ്പം തന്നെ ഇടതുമുന്നണിയോട് എപ്പോഴും കടപ്പാട് ഉണ്ടായിരിക്കുമെന്നും കൗൺസിൽ യോഗം വ്യക്തമാക്കി
ഭദ്രാസന മെത്രാപ്പോലിത്ത യൂഹാനോൻ മോർ മിലിത്തിയോസ് അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ ഭദ്രാസന സെക്രട്ടറി ഫാ.എബി സ്റ്റീഫൻ നന്ദിപ്രമേയം അവതരിപ്പിച്ചു. വൈദീക സെക്രട്ടറി ഫാ. ഏലിയാസ് ജോർജ് കൗൺസിൽ അംഗങ്ങളായ ഫാ. ജിജി തോമസ്, ജോർജ്ജ് സൈബു, ബിനു വാഴമുട്ടം , റോയിസ് മാത്യു ,ഡോ. ജോസ് ഡി. കൈപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കനത്ത മഴ ; 14 ജില്ലകളിലും മഴ മുന്നറിയിപ്പ് – 24 മണിക്കൂറിനിടെ...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ...

റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അടുത്ത 3 ദിവസം അധികാര പരിധിവിട്ട് പോകരുതെന്ന് നിർദേശം ;...

0
തിരുവനന്തപുരം: മഴ ശക്തമാകുമെന്നതിനാൽ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ...

ആലപ്പുഴ ആറാട്ട് വഴിയിൽ 14 കാരൻ മതിലിടിഞ്ഞ് വീണ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴ ആറാട്ട് വഴിയിൽ 14 കാരൻ മതിലിടിഞ്ഞ് വീണ് മരിച്ചു....

ലഹരി വിരുദ്ധ സെമിനാർ നടത്തി

0
തിരുവല്ല: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവല്ലയിലെ 10 സ്കൂളുകളിലെ ജൂനിയർ...