രണ്ട് വർഷം – 8546 കോടി രൂപ ; ആമസോൺ ഇന്ത്യയുടെ നിയമകാര്യ ചെലവ് !

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കഴിഞ്ഞ രണ്ടു സാമ്പത്തികവർഷത്തിൽ ആമസോൺ ഇന്ത്യ നിയമ കാര്യങ്ങൾക്കായി ചെലവാക്കിയത് 8,546 കോടി രൂപ. ആമസോൺ ഇന്ത്യയുടെ നിയമകാര്യ വിഭാഗത്തിന്റെ പ്രതിനിധികൾ ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് കോഴ നൽകിയെന്ന ആരോപണത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഈ വിവരവും പുറത്തുവന്നിരിക്കുന്നത്.

രാജ്യത്തെ ഇ കൊമേഴ്സ് രംഗത്ത് പ്രവർത്തനം ഉറപ്പിക്കാൻ വേണ്ടി നിയമകാര്യ പ്രതിനിധികൾ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് കോഴ നൽകിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ബാലപ്പെടുത്തുന്നതാണ് കോടതി കാര്യങ്ങൾക്കായി ചെലവാക്കിയ പണത്തിന്റെ കണക്ക്.

2018 മുതൽ 2020 വരെയാണ് ഇത്രയും തുക ചെലവാക്കിയത്. 2018-19 കാലത്ത് 3420 കോടിയും തൊട്ടടുത്ത വർഷം 5126 കോടി രൂപയുമാണ് ചെലവ്. ആമസോൺ ഇന്ത്യ ലിമിറ്റഡ്, ആമസോൺ റീടെയിൽ പ്രൈവറ്റ് ലിമിറ്റഡ്, ആമസോൺ സെല്ലർ സർവീസസ്, ആമസോൺ ട്രാൻസ്‌പോർടേഷൻ സർവീസസ്, ആമസോൺ ഹോൾസെയിൽ പ്രൈവറ്റ് ലിമിറ്റഡ്, ആമസോൺ ഇന്റർനെറ്റ്‌ സർവീസസ് എന്നീ ആറ് കമ്പനികളുടെയും ആകെ നിയമകാര്യ ചെലവാണിത്.

ഈ വിഷയത്തിൽ ആമസോൺ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം ആമസോൺ കോഴ നൽകിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് വ്യാപാരി സംഘടനയായ സിഎഐടി വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...