ഓണക്കാലത്ത് പ്രത്യേക പരിശോധന ഏർപ്പെടുത്തി ലീഗൽ മെട്രോളജി വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണ വിപണിയിലെ അളവ് തൂക്ക ക്രമക്കേടുകൾ പൂർണമായും ഒഴിവാക്കുന്നതിന് പരിശോധനകൾ വർധിപ്പിച്ച് ലീഗൽ മെട്രോളജി വകുപ്പ്. സെപ്റ്റംബർ അഞ്ചിന് ആരംഭിച്ച പരിശോധന ഉത്രാട ദിനമായ സെപ്റ്റംബർ 14 വരെ തുടരും. അളവിലും തൂക്കത്തിലും ഉള്ള വെട്ടിപ്പ്, യഥാസമയം പുനഃപരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം, നിർബന്ധിതമായ പ്രഖ്യാപനങ്ങൾ ഇല്ലാതെയുള്ള പാക്കറ്റ് ഉത്പന്നങ്ങളുടെ വില്പന എന്നിവ കണ്ടെത്തുന്നതിന് ഡെപ്യൂട്ടി കൺട്രോളർമാരുടെ നേതൃത്വത്തിൽ രണ്ട് സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, സൂപ്പർമാർക്കറ്റുകൾ, ഇലക്ട്രിക് ഇലക്ട്രോണിക് ഉത്പന്ന വ്യാപാര സ്ഥാപനങ്ങൾ, ടെക്‌സ്റ്റൈലുകൾ, പഴം-പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വ്യാപകമായ പരിശോധന ഊർജ്ജിതപ്പെടുത്തും. പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ അളവിൽ സംശയമുണ്ടെങ്കിൽ അവിടെ സൂക്ഷിച്ചിരിക്കുന്ന മുദ്ര ചെയ്ത അഞ്ച് ലിറ്ററിന്റെ പാത്രം ഉപയോഗിച്ച് പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണെന്നും പാചകവാതക വിതരണ വാഹനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ത്രാസ് ഉപയോഗിച്ച് സിലിണ്ടറിന്റെ തൂക്കം ബോധ്യപ്പെടാവുന്നതാണെന്നും ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...