പത്തനംതിട്ട ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ പോളിംഗ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു. കോന്നി, റാന്നി, തിരുവല്ല, ആറന്മുള, അടൂര്‍ മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. രാവിലെ എട്ട് മണിയോടെ പോളിംഗ് സാമഗ്രികള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ്‌ റൂമുകള്‍ തുറന്നു. സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തിലാണ് സ്ട്രോങ്ങ്‌ റൂമുകള്‍ തുറന്നത്. തുടര്‍ന്ന് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ഏറ്റവും കൂടുതല്‍ ദൂരത്തിലുള്ള പോളിംഗ് സ്റ്റേഷനിലെ സാമഗ്രികള്‍ ആണ് ആദ്യം വിതരണം ചെയ്തത്‌.

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ സാമഗ്രികള്‍ ഏറ്റുവാങ്ങി അതാത് പോളിംഗ് സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു. പത്തനംതിട്ട ജില്ലാ കളക്ടറും വരണാധികാരിയുമായ എസ്.പ്രേം കൃഷ്ണന്റെ നേതൃത്വത്തിലാണ് നടപടികള്‍ ഏകോപിപ്പിച്ചത്. പ്രശ്നബാധിത ബൂത്തുകളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 25 പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. അടൂരില്‍ പതിമൂന്നും തിരുവല്ലയില്‍ നാലും കോന്നിയില്‍ നാലും റാന്നിയില്‍ നാലുമാണ് മണ്ഡലത്തിലെ കണക്ക്. 163 പ്രശ്ന സാധ്യതാ ബൂത്തുകളാണ് ഉള്ളത്. ആറന്മുള – 54, അടൂര്‍ – 43, തിരുവല്ല -22, കോന്നി -38, റാന്നി – 6 എന്നിങ്ങനെയാണ് ജില്ലയിലെ കണക്ക്.

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്‌ കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ ബൂത്തുകളില്‍ എത്തുന്നത് മുതലുള്ള നടപടി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കാണുവാന്‍ കഴിയുന്ന തരത്തിലുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വെബ്‌ കാസ്റ്റിംഗ് സാധ്യമല്ലാത്ത ബൂത്തുകളില്‍ റെക്കോര്‍ഡിംഗ് ഉള്ള സി.സി.റ്റി.വി യും സജ്ജമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...