ക​ട​പ്ര പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ട നി​ർ​മാ​ണ​ച്ചെ​ല​വ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ തി​രി​ച്ചു​പി​ടി​ക്കാ​ൻ നി​യ​മ​സ​ഭ ഉ​പ​സ​മി​തി​യു​ടെ ശുപാ​ർ​ശ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം​മൂ​ലം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​ട​പ്ര പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ട നി​ർ​മാ​ണ​ച്ചെ​ല​വ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ തി​രി​ച്ചു​പി​ടി​ക്കാ​ൻ നി​യ​മ​സ​ഭ ഉ​പ​സ​മി​തി​യു​ടെ ശുപാ​ർ​ശ. ഇ​തി​നൊ​പ്പം സ​മീ​പ​ത്തെ പ​ഴ​യ കെ​ട്ടി​ടം ന​വീ​ക​രി​ക്കാ​ൻ ചെ​ല​വ​ഴി​ച്ച പ​ണ​വും അ​ക്കാ​ല​ത്തെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രി​ൽ​നി​ന്ന്​ ഈ​ടാ​ക്ക​ണ​മെ​ന്നും​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ട​പ്ര പ​ഞ്ചാ​യ​ത്ത്​ തി​ക്ക​പ്പു​ഴ​യി​ലെ 10 സെ​ന്‍റ്​ സ്ഥ​ല​ത്ത്​ 31.22 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 1998ലാ​ണ് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നാ​യി കെ​ട്ടി​ടം നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്​​. പ​ണി പൂ​ർ​ത്തി​യാ​ക്കി 2001ൽ ​ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. അ​ന്നു​ത​ന്നെ സ്ഥ​ലം ച​തു​പ്പാ​ണെ​ന്ന്​ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. പി​ന്നീ​ട്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് അ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തി​യാ​കും മു​മ്പ് പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ ഭി​ത്തി​ക​ൾ വീ​ണ്ടു​കീ​റു​ക​യും ടൈ​ൽ പാ​കി​യ ത​റ പൊ​ട്ടി പി​ള​രു​ക​യും ചെ​യ്തു. ഇ​തോ​ടെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി. ഇ​തി​ന് പി​ന്നാ​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​തെ സ​മീ​പ​ത്തെ പ​ഴ​യ കെ​ട്ടി​ടം 25.81 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ചു. ഇ​വി​ടേ​ക്ക്​ ആ​രോ​ഗ്യ​കേ​ന്ദ്രം മാ​റ്റു​ക​യും ചെ​യ്തു.

പ്ര​വ​ർ​ത്ത​നം നാ​ലു​മാ​സം പി​ന്നി​ട്ട​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് അ​സി. എ​ൻ​ജി​നീ​യ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കെ​ട്ടി​ട​ത്തി​ന് ച​രി​വു​ള്ള​താ​യി ക​ണ്ടെ​ത്തി. ഇ​തോ​ടെ ആ​രോ​ഗ്യ​കേ​ന്ദ്രം വീ​ണ്ടും വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി. ഈ ​ര​ണ്ട് കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ ചെ​ല​വ​ഴി​ച്ച 57 ല​ക്ഷം രൂ​പ​യാ​ണ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ തി​രി​ച്ചു​പി​ടി​ക്കാ​ൻ ശുപാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ആ​രി​ൽ നി​ന്നൊ​ക്കെ എ​ത്ര തു​ക വീ​തം തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന​തി​ൽ വ്യ​ക്ത​ത ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ശുപാ​ർ​ശ ന​ട​പ്പാ​ക്കാ​ൻ ചു​മ​ത​ല​യു​ള്ള ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന് വി​ശ​ദാം​ശ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ ക​ത്ത് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​​​ടെ റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ച​ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്​ ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...