Friday, June 28, 2024 11:32 am

വിവാദങ്ങള്‍ക്കിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തുന്നു ; ലക്ഷദ്വീപില്‍ ഇന്ന് കരിദിനം

For full experience, Download our mobile application:
Get it on Google Play

കവരത്തി : വിവാദങ്ങള്‍ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തുന്നു. ഉച്ചക്ക് 1.30ഓടെ അഗത്തി വിമാനത്താവളത്തിലെത്തും. ഒരാഴ്ചയാണ് സന്ദര്‍ശനം. വിവാദ നിയമങ്ങള്‍ക്കും പരിഷ്‌ക്കരണങ്ങള്‍ക്കുമെതിരെ ദ്വീപ് ജനത പ്രതിഷേധം ആരംഭിച്ച ശേഷം ആദ്യമായാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്നത്. ഇന്ന് ഉച്ചയോടെ ആരംഭിക്കുന്ന ദ്വീപിലെ പര്യടന പരിപാടി ഈ മാസം 20 വരെ നീണ്ടുനില്‍ക്കും.

എന്നാല്‍ പ്രഫുല്‍ പട്ടേലിന്റെ പരിപാടികളില്‍ പൊതുജനങ്ങളോ ജനപ്രതിനിധികളോ പങ്കെടുക്കരുതെന്ന്  സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികള്‍ വീടുകളില്‍ തന്നെ നടക്കും. ആഘോഷ പൂര്‍വം അഡ്മിനിസ്‌ട്രേറ്റര്‍മാരെ വരവേറ്റിരുന്ന ദ്വീപിലെ ജനങ്ങള്‍ ഇന്ന് കരിദിനമാചരിച്ചാണ് പ്രഫുല്‍ പട്ടേലിനെ വരവേല്‍ക്കുക. വീടുകള്‍ തോറും കരിങ്കൊടി ഉയരും. കറുത്ത ബാഡ്ജും മാസ്‌കും ധരിച്ച്‌ പ്രതിഷേധമറിയിക്കും. സാമൂഹിക മാധ്യമങ്ങള്‍ വഴി ഈ പ്രതിഷേധം ലോകത്തെ അറിയിക്കാനും സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിവേദനം നല്‍കാനും സേവ് ലക്ഷദ്വീപ് ഫോറം ശ്രമിക്കുന്നുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂന്നുവയസുകാരന്റെ മേൽ ചൂടുചായ ഒഴിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു

0
തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തലയിൽ മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച്...

കോയിപ്രം പഞ്ചായത്തിന് വള്ളം വേണമെന്ന ആവശ്യം യാഥാര്‍ഥ്യമാകുന്നു

0
പുല്ലാട് : വർഷങ്ങളായി പഞ്ചായത്തിന് സ്വന്തമായി വള്ളം വേണമെന്ന ആവശ്യം നടപ്പാകുന്നു....

ഡല്‍ഹി വിമാനത്താവളത്തിലെ ടെർമിനലിൻെറ മേൽക്കൂര തകർന്ന് വീണ സംഭവം : ഒരാള്‍ മരിച്ചു ,...

0
ഡല്‍ഹി: കനത്ത കാറ്റിലും മഴയിലും ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂര...

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു ; ആരോഗ്യ...

0
കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12...