ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ ലക്ഷ്മിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ കുടുംബം

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഭര്‍ത്താവ് വിദേശത്ത് നിന്ന് വീട്ടില്‍ വന്ന ദിവസം ചടയമംഗലത്തെ ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ അടൂര്‍ പള്ളിക്കല്‍ സ്വദേശി ലക്ഷ്മിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ കുടുംബം. ഭര്‍ത്താവ് കിഷോറും അമ്മയും കൂടുതല്‍ പണം ചോദിച്ച്‌ മാനസികമായി ലക്ഷ്മിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി ലക്ഷ്മിയുടെ അമ്മ പറഞ്ഞു. വിദേശത്ത് നിന്ന് വീട്ടിലെത്തിയ കിഷോര്‍ വീട്ടിലെത്തിയ സമയം പറഞ്ഞത് പോലും സംശയാസ്പദമാണെന്നും കുടുംബം ആരോപിക്കുന്നു.

എഞ്ചിനിയറിങ് ബിരുദധാരിയായ ലക്ഷ്മിയെ 45 പവന്‍ സ്വര്‍ണ്ണവും പണവും നല്‍കിയാണ് ചടയമംഗലം സ്വദേശി കിഷോറിന് 2021സെപ്റ്റംബര്‍ 9ന് വിവാഹം ചെയ്ത് നല്‍കിയത്. എന്നാല്‍ വിവാഹം കഴിഞ്ഞത് മുതല്‍ ഓരോ കാരണം പറഞ്ഞ് കിഷോര്‍ ലക്ഷ്മിയുടെ വീട്ടില്‍ നിന്ന് വീണ്ടും പണം ആവശ്യപ്പെട്ടിരുന്നു. ലക്ഷ്മിയുടെ സഹോദരിയുടെ പേരിലുള്ള 10 ലക്ഷം രൂപയായിരുന്നു കിഷോറിന്റെ ലക്ഷ്യം. ഇത് ലഭിക്കാന്‍ വൈകിയതോടെ കിഷോറും അമ്മയും ലക്ഷ്മിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ലക്ഷ്മിയുടെ അമ്മ പറയുന്നു. ഓണത്തിന് പോലും മകളെ മാനസികമായി ഉപദ്രവിച്ചിരുന്നു.

ഇക്കാര്യങ്ങള്‍ കാട്ടി ലക്ഷ്മി അമ്മയ്ക്കയച്ച വാട്സ് ആപ് സന്ദേശങ്ങള്‍ അടക്കം പോലീസിന് കുടുംബം കൈമാറിയിട്ടുണ്ട്. വിദേശത്തായിരുന്ന കിഷോര്‍ വീട്ടിലെത്തുന്നതിന് മുന്‍പും ഫോണിലൂടെ ലക്ഷ്മിയെ ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടിലെത്തുന്ന ദിവസം ലക്ഷ്മിയുടെ അമ്മയോട് ചടയമംഗലത്തെ വീട്ടിലെത്താനും ആവശ്യപ്പെട്ടു. താന്‍ വീട്ടിലെത്തിയപ്പോള്‍ മകള്‍ മുറി തുറക്കുന്നില്ലെന്ന് പറഞ്ഞ് കിഷോറും ബന്ധുക്കളും വീട്ടില്‍ നില്‍ക്കുകയായിരുന്നു. മുറിയില്‍ താന്‍ എത്തുന്നതിന് മുന്‍പ് ഇവരുടെ ബന്ധുക്കള്‍ മുറിയിലേക്ക് ഇടിച്ചുകയറി. മകളെ ഫാനില്‍ നിന്ന് അഴിച്ചെടുത്തു. മകള്‍ ആത്മഹത്യ ചെയ്യില്ല എന്നും മകളുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നുമാണ് ഈ കുടുംബത്തിന്റെ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലി പഞ്ചായത്തിൽ പെൻഷൻ വിതരണത്തിൽ ഗുരുതര വീഴ്ച ; മരിച്ച 16 പേരുടെ അക്കൗണ്ടിലേക്ക്...

0
അടിമാലി : ജില്ലാ ഓഡിറ്റ് വിഭാഗം അടിമാലി പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി

0
കോഴിക്കോട്: റാഗിംഗിന്‍റെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്...

ട്രെയിനിലെ ബെർത്തിൽ വിലക്ക് കൊളുത്തി പ്രാർഥന ; യാത്രക്കാരനെ തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

0
മുംബൈ : പ്രാർഥിക്കാനായി ബെർത്തിൽ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ...

വിരമിച്ച കോളേജ് അധ്യാപകർക്ക് ശമ്പളക്കുടിശ്ശിക നൽകും ; സർവീസിലുള്ളവരുടെ കേസിനിടെ ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം : യു.ജി.സി. ശമ്പളക്കുടിശിക ലഭിക്കാൻ കോളേജ് അധ്യാപകർ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കേ,...