Saturday, December 21, 2024 7:21 am

പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടെക്‌നോളജി രംഗത്തെ പ്രമുഖരായ ലെനോവോ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി പുതിയ ലാപ്‌ടോപ്പും ടാബ്ലെറ്റും പുറത്തിറക്കി. ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സുരക്ഷ, കൈകാര്യം ചെയ്യാനുള്ള സൗകര്യം, ദൃഢത എന്നിവയാണ് പുത്തന്‍ പതിപ്പിന്റെ പ്രധാന സവിശേഷതകള്‍. ഉപയോക്താക്കളുടെയും വ്യവസായങ്ങളുടെയും ആവശ്യം പരിഗണിച്ചാണ് പുതിയ ടാബ് പുറത്തിറക്കിയിരിക്കുന്നതെന്ന് ലെനോവോ ഇന്ത്യയുടെ ഡയറക്ടര്‍ ആന്‍ഡ് കാറ്റഗറി ഹെഡ് ആശിഷ് സിക്ക പറഞ്ഞു.

11 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, 400 നിറ്റ്‌സ് ബ്രൈറ്റ്നസ്, 1920*1200 റെസല്യൂഷന്‍ എന്നിവയോടെയുള്ള ടാബ്ലെറ്റ്, ഉയര്‍ന്ന ഗുണമേന്മയുള്ള ദൃശ്യാനുഭവമാണ് നല്‍കുന്നത്. ഡോള്‍ബി ആറ്റ്മോസോടെ മെച്ചപ്പെടുത്തിയ നാല് സ്പീക്കറുകളും മിഡിയാടെക് ഹെലിയോ ജി88 പ്രോസസറും, 8ജിബി വരെ റാം, 128ജിബി സ്റ്റോറേജ് ( ഒരു ടിബി വരെ വിപുലീകരണ സൗകര്യം) എന്നിവയും ഉപയോക്താകള്‍ക്ക് ശരിയായ മള്‍ട്ടിടാസ്‌കിങ്ങും ധാരാളം സ്റ്റോറേജും ഉറപ്പുവരുത്തുന്നു. 22,999 രൂപയില്‍ ആരംഭിക്കുന്ന ലൂണ ഗ്രേ നിറത്തിലുള്ള ഈ മോഡല്‍ lenovo.com-ല്‍ ലഭ്യമാണ്. കൂടാതെ തിങ്ക് ബുക്ക് എന്ന പുതിയ ലാപ്‌ടോപ്പും ലെനോവോ പുറത്തിറക്കി.
57 ബില്യണ്‍ ഡോളര്‍ വരുമാനവും ഫോര്‍ച്ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ 248-ാം സ്ഥാനവുമുള്ള ലെനോവോയ്ക്ക് 180 വിപണികളില്‍ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുണ്ട്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ കട്ടപ്പനയിലെ സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് ഭീഷണിപ്പെടുത്തുന്ന ഫോൺ...

0
ഇടുക്കി :  ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ കട്ടപ്പനയിലെ സഹകരണ ബാങ്ക്...

സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം

0
കണ്ണൂർ : തളിപ്പറമ്പിൽ സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ...

യൂറോപ്യൻ യൂണിയനെ ഭീഷണിപ്പെടുത്തി ട്രംപ്

0
വാഷിംഗ്ടണ്‍ : യൂറോപ്യൻ യൂണിയനെ ഭീഷണിപ്പെടുത്തി ട്രംപ് രംഗത്തെത്തി. അമേരിക്കയിൽ നിന്ന്...

കൊച്ചി നഗരത്തെ പരിഭ്രാന്തിയിലാക്കിയ ആ ബോംബ് ഭീഷണിയൊഴിഞ്ഞു

0
കൊച്ചി : കൊച്ചി നഗരത്തെ ഒരു രാത്രിയും പകലും മുഴുവൻ പരിഭ്രാന്തിയിലാക്കിയ...