തീര്‍ഥാടകര്‍ക്ക് വഴി തെറ്റാന്‍ ഇടയുള്ള കേന്ദ്രങ്ങളില്‍ വെച്ചൂച്ചിറ പോലീസ് ഇടപെട്ട് ബോര്‍ഡ് സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പൊതുമരാമത്ത് വകുപ്പ് മറന്ന കടമ പോലീസ് നടപ്പിലാക്കി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വഴി തെറ്റാന്‍ ഇടയുള്ള കേന്ദ്രങ്ങളില്‍ വെച്ചൂച്ചിറ പോലീസ് ഇടപെട്ട് ബോര്‍ഡ് സ്ഥാപിച്ചു. പമ്പയ്ക്കുള്ള ദൂരവും അടിയന്തിര  ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്പരും ചേര്‍ത്തതാണ് ബോര്‍ഡ്. തീര്‍ത്ഥാടന പാതയായ മുക്കട-ഇടമണ്‍-അത്തിക്കയം റോഡിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മറ്റ് റോഡുകള്‍ ചേരുന്ന ജംഗ്ഷനുകളായ വാകത്താനം, ഇടമണ്‍, ഇടമുറി ക്ഷേത്രം ജംഗ്ഷന്‍  എന്നിവിടങ്ങളിലാണ് ബോര്‍ഡ് വെച്ചത്. ഇവിടങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് വെച്ച ബോര്‍ഡുകളില്‍ സ്ഥലനാമം മാഞ്ഞ നിലയിലാണ്. തീര്‍ത്ഥാടനം തുടങ്ങിയിട്ടും ബോര്‍ഡുകള്‍ വകുപ്പ് വെച്ചിരുന്നില്ല. പോലീസ് ബോര്‍ഡു വെച്ച സ്ഥലങ്ങള്‍ രാത്രിയില്‍ വഴി തെറ്റാന്‍ ഇടയുള്ള സ്ഥലങ്ങളാണ്. തിരക്കേറുന്ന സമയങ്ങളില്‍ ഇവിടെ പോലീസ് സേവനവും ഉണ്ടാകാറുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...