പൊ​ങ്ക​ല്‍ ആ​ഘോ​ഷ​ത്തി​ന്റെ ആ​വ​ശ്യ​ത്തി​നാ​യി മാം​സ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന കാ​ളയെ പു​ലി പി​ടി​ച്ചു

For full experience, Download our mobile application:
Get it on Google Play

നെ​ല്ലി​യാ​ന്പ​തി : പൊ​ങ്ക​ല്‍ ആ​ഘോ​ഷ​ത്തി​ന്റെ ആ​വ​ശ്യ​ത്തി​നാ​യി മാം​സ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന കാ​ളയെ പു​ലി പി​ടി​ച്ചു. ച​ന്ദ്രാ​മ​ല പു​തു​പ്പാ​ടി​യി​ലെ കൃ​ഷ്ണ​ന്‍​കു​ട്ടി വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് ച​ന്ദ്രാ​മ​ല എ​ല്‍​പി സ്കൂ​ള്‍ പ​രി​സ​ര​ത്ത് ഒ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ വൈ​കു​ന്നേ​ര​ത്ത് കെ​ട്ടി​യി​ട്ട കാ​ള​ക്കു​ട്ടി​യെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യോ​ടെ പു​ലി പി​ടി​ച്ച്‌ ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​യ​റി​ല്‍ കെ​ട്ടി​യി​ട്ട​തി​നാ​ല്‍ ത​ല​യും മു​ന്‍ കാ​ലു​ക​ളു​ടെ പ​കു​തി ഭാ​ഗ​വും കൊ​ണ്ടു പോ​കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​നം അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നു അ​വ​രെ​ത്തി സ്ഥ​ല​വും ജ​ഡാ​വ​ശി​ഷ്ട​വും പ​രി​ശോ​ധി​ച്ചു.

അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്ക് പ​രി​സ​ര​ത്ത് ക​ണ്ടെ​ത്തി​യ പു​ലി​യു​ടെ കാ​ല്‍​പ്പാ​ടു​ക​ളാ​ണെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി വ​നം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ജ​ഡാ​വ​ശി​ഷ്ടം പ​രി​ശോ​ധ​നയ്​ക്കു​ശേ​ഷം കു​ഴി​ച്ചു​മൂ​ടി. ഉ​ദ്ദേ​ശം ര​ണ്ട​ര വ​യ​സുള്ള കാ​ള​യെയാ​ണ് പു​ലി​യെ​ന്നു സം​ശ​യി​ക്കു​ന്ന മാം​സ​ഭു​ക്കാ​യ വ​ന്യ​ജീ​വി ഭാ​ഗി​ക​മാ​യി ക​ടി​ച്ചു കീ​റി മാം​സം കൊ​ണ്ട് പോ​യി​രി​ക്കു​ന്ന​ത്. പൊ​ങ്ക​ലി​നോ​ട​നു​ബ​ന്ധി​ച്ച്‌ ഇരുപത്തയ്യായിരം രൂപയ്ക്ക് മാം​സ ആ​വ​ശ്യ​ത്തി​നാ​യി എ​ത്തി​ച്ച​ കാ​ള​യെയാണ് പുലി പിടിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...