ശബരിമല അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ പുള്ളിപ്പുലി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പമ്പയില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള യാത്രക്കിടെ അയ്യപ്പ ഭക്തര്‍ പുള്ളിപ്പുലിയുടെ മുന്നില്‍ അകപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. പന്തളം സ്വദേശികളായ അയ്യപ്പ ഭക്തര്‍ ശബരിമല ദര്‍ശനത്തിന് ശേഷം പമ്പയില്‍ നിന്നും കാറില്‍ പത്തനംതിട്ടയിലേക്ക് മടങ്ങുമ്പോള്‍ വനത്തില്‍ നിന്നും റോഡില്‍ ഇറങ്ങിയ പുലി ഇവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ നടന്നടുക്കുകയായിരുന്നു. പുലിയെ കണ്ട് ഭയന്ന അയ്യപ്പ ഭക്തര്‍ വാഹനം ഹെഡ് ലൈറ്റ് തെളിയിച്ച് നിര്‍ത്തിയതിന് ശേഷം പുലി വനത്തിലേക്ക് കയറാന്‍ കാത്തുനിന്നു. ഏറെ നേരം റോഡില്‍ നിന്ന പുലി പിന്നീട് വനത്തിനുള്ളിലേക്ക് നടന്നു മറയുകയായിരുന്നു.

മണ്ഡലകാലമല്ലാത്തതിനാല്‍ ശബരിമല പാതയില്‍ വന്യ മൃഗങ്ങളുടെ സാന്നിധ്യം പതിവാകുന്നുണ്ട്. പലയിടത്തും വെളിച്ചം കുറവായതിനാല്‍ വാഹന യാത്രക്കാര്‍ വന്യ ജീവികളുടെ അടുത്ത് എത്തിയതിന് ശേഷമായിരിക്കും പലപ്പോഴും അവയുടെ സാന്നിധ്യം അറിയുക. കാട്ടാനയും പോത്തും ശബരിമല പാതയില്‍ നിത്യ സന്ദര്‍ശകരാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...