തിരുവനന്തപുരം : കിളിമാനൂരില്‍ പുലി ഇറങ്ങിയതായി പ്രചാരണം. കിളിമാനൂര്‍ പുല്ലയില്‍ പറയക്കോട് കോളനിയില്‍ ഇന്നലെ വൈകുന്നേരം പുലിയെ കണ്ടതായി സമീപവാസികള്‍ വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചതോടെ സ്ഥലത്ത് ഫോറസ്റ്റ് സംഘം തെരച്ചില്‍ നടത്തി. സമീപവാസിയായ സ്ത്രീയാണ് പുലിയെ കണ്ടതായി അറിയിച്ചത്.
കണ്ടത് പുലിയെ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നാട്ടുകാരുടെ ആശങ്ക അകറ്റുന്നതിന് വേണ്ടി സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അജയകുമാര്‍ പറഞ്ഞു. സ്ഥലത്തു നിന്ന് കാല്‍പ്പാടുകള്‍ ഒന്നും കിട്ടിയിട്ടില്ല. ഇതിന് മുമ്പും ഇവിടെ വന്യജീവികളുടെ ശല്യം ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു.