ചെന്നിത്തലയുടേത് ബി.ജെ.പി.ക്കുവേണ്ടിയുള്ള കട കാലിയാക്കൽ വിൽപ്പന : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബി.ജെ.പി.യിലേക്ക് കട കാലിയാക്കൽ വിൽപ്പന നടത്തുന്ന കോൺഗ്രസിന്റെ നേതാവാണ് ചെന്നിത്തലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തി ബി.ജെ.പി.യെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്ന തീവ്രശ്രമമാണ് കോൺഗ്രസിന്. അതുകൊണ്ടാണ് അന്വേഷണ ഏജൻസികൾ കേരളത്തിൽ നടത്തുന്നതെല്ലാം ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വിളിച്ചുപറയുന്നത്.

ഭരണത്തുടർച്ചയുണ്ടായാൽ കോൺഗ്രസ് തകരും. കോൺഗ്രസ് തകർന്നാൽ കോൺഗ്രസുകാരെല്ലാം ബി.ജെ.പി.യിൽ പോകും. അതുതടയാൻ യു.ഡി.എഫിനെ ജയിപ്പിക്കണമെന്ന പ്രചാരണം ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും ചേർന്ന് ന്യൂനപക്ഷങ്ങൾക്കിടയിൽ നടത്തുന്നുണ്ട്. ബി.ജെ.പി.യെ പിടിച്ചുകെട്ടാൻ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന കക്ഷിയാണ് കോൺഗ്രസ്. അതിന്റെ നേതാക്കൾതന്നെ തോറ്റാൽ ഞങ്ങൾ ബി.ജെ.പി.യിൽ ചേർന്നുകളയുമെന്ന് വിലപിക്കുകയാണ്. മതന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള അപഹാസ്യമായ നാടകമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...