ശക്തമായ ഭൂചലനം ; ന്യൂസിലന്റില്‍ സുനാമി മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂസിലാൻഡ് : ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ന്യൂസിലന്റില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. കെര്‍മാഡക് ദ്വീപില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടര്‍ന്ന് തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ന്യൂസിലാന്‍ഡ് നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ്  ഏജന്‍സി (നെമ) അറിയിച്ചു. തീരമേഖലയില്‍ താമസിക്കുന്നവരോട് അടിയന്തിരമായി വീടുകളില്‍ നിന്നും മാറി ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു കാരണവശാലും വീടുകളില്‍ തുടരരുതെന്നും നെമ മുന്നറിയിപ്പ് നല്‍കി. മുന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാനുമുള്ള സാധ്യതയുണ്ടെന്നും നെമ’യുടെ മുന്നറിയിപ്പിലുണ്ട്. അതേസമയം ഭൂകമ്പത്തിന്റെ  ആഘാതം ഏറ്റവും കൂടുതല്‍ ഏല്‍ക്കാന്‍ സാധ്യതയുള്ള രാജ്യത്തിന്റെ  കിഴക്കന്‍ തീരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...