കോന്നി : കലഞ്ഞൂരിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടിലിറങ്ങി ഭീതി പടർത്തിയ പുലിയെ പിടികൂടുവാൻ വനം വകുപ്പിന്റെ എല്ലാവിധ പരിശ്രമങ്ങളും വിഫലമായതിന് തൊട്ടു പിന്നാലെ ആണ് തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ പൂച്ചക്കുളത്ത് പുലി വളർത്തുനായയെ പിടികൂടിയത്. കോന്നി നിയോജക മണ്ഡലത്തിലെ വന മേഖലയിൽ ആയിരുന്നു മുൻപ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കോന്നി നഗരത്തിന് കിലോമീറ്ററുകൾ മാറി ജനവാസ മേഖലയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കുടപ്പാറയിൽ റബർ റ്റാപ്പിംഗ് തൊഴിലാളിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട പുലി പിന്നീട് ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കാണപ്പെട്ടു. പത്തിലധികം ആളുകൾ പുലിയെ നേരിട്ട് കണ്ടവർ ഉണ്ട്. മാർജാര വർഗ്ഗത്തിൽ പെട്ട പാക്കാനെ കണ്ട് പുലി എന്ന് പറഞ്ഞവരും അനവധി. തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം മുൻപും സ്ഥിരീകരിച്ചിട്ടുണ്ട്.
നാട്ടിൻ പ്രദേശങ്ങളിലെ ആൾ താമസമില്ലാത്ത സ്ഥലങ്ങളിൽ കാടുകയറി കിടക്കുന്ന റബ്ബർ തോട്ടങ്ങളും മറ്റുമാണ് പുലി പ്രധാന താവളമാക്കുന്നത് എന്ന് വേണം കരുതാൻ. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കൂടും ക്യാമറയും സ്ഥാപിച്ചാൽ പുലി അകപ്പെടാത്തതും വനപാലകരെ കുഴക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി പുലിയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം നടത്തിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല. ഇതിനിടയിൽ കലഞ്ഞൂരിൽ ഇറങ്ങിയ പുലി പത്തനാപുരം ഭാഗത്തേക്ക് പോയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതിന് തൊട്ട് പിന്നാലെ ആണ് കലഞ്ഞൂരിൽ വീണ്ടും പുലിയെ കണ്ടത്. കിലോമീറ്ററുകൾ വ്യത്യാസത്തിൽ ആണ് കലഞ്ഞൂരിൽ പുലിയെ പലരും കണ്ടത്. ഇതിനാൽ ഒന്നിൽ കൂടുതൽ പുലി ഇവിടെ ഉണ്ടോ എന്നതും ജനങ്ങളിൽ ആശങ്ക ജനിപ്പിച്ചിരിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.