മൈസൂരില്‍ മൂന്നുപേരെ കൊന്ന പുലിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

മൈസൂര്‍ : ടി നരസിപുര താലൂക്കിൽ ഒരാഴ്ചക്കുള്ളിൽ കുട്ടി ഉൾപ്പടെ 3 പേരെ കൊന്ന പുലി പിടിയിലായി. അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയാണ് കെണിയിൽ കുടുങ്ങിയത്. കർണാടക വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് ഇന്നലെ രാത്രി കുടുങ്ങിയത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നുപേരെ കൊന്ന പുലി തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസുള്ള ആൺകുട്ടിയെ കൊലപ്പെടുത്തിയിരുന്നു. ആൺകുട്ടിയെ ആക്രമിച്ച സ്ഥലത്തുതന്നെയാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് ക്യാമറകളും പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. നേരത്തെയും നിരവധി തവണ ഈ പ്രദേശങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു.

പുലിയെ പിടികൂടാത്തത്തില്‍ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. നാട്ടുകാര്‍ റോഡ് ഉപരോധം അടക്കം സംഘടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് പുലിയെ പിടികൂടുന്നതിനുള്ള നടപടികൾ വനംവകുപ്പ് ഊർജിതമാക്കിയത്. കെണി സ്ഥാപിച്ച് ഒരു ദിവസത്തിനകം തന്നെ പുലി കുടങ്ങിയതിന്‍റെ ആശ്വാസത്തിലാണ് കർണാടക വനംവകുപ്പ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് മൺസൂൺ സമ്മേളനം നീട്ടില്ല ; പ്രത്യേക സമ്മേളന സാധ്യത തള്ളി കിരൺ റിജിജു

0
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നീട്ടാൻ സാധ്യതയില്ല. മണ്ഡല പുനർനിർണയ, വനിതാ...

യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി : ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

0
ടെഹ്റാൻ: ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന്...

സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ 21കാരൻ കുത്തിക്കൊന്നു

0
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ...

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....