ആടിനെ പുലി പിടിച്ചു ; പാലക്കാട് അയ്യപ്പന്‍ചാലില്‍ വീണ്ടും പുലിഭീതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് വീണ്ടും പുലിയിറങ്ങി. ധോണി സ്വദേശിയുടെ ആടിനെ പുലി പിടിച്ചു. അകത്തേത്തറയിൽ ജനവാസ മേഖലകളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രദേശത്ത് പുലിയുടെ കാൽപാടുകളും കണ്ടെത്തി. അകത്തേത്തറ ചീക്കുഴിയിലും പുലിയെ കണ്ടതായി പ്രദേശവാസികൾ അറിയിച്ചു. അയ്യപ്പൻചാൽ വെള്ളച്ചാട്ടത്തിന് സമീപമാണ് പുലിയെ കണ്ടത്. സ്ഥലത്തുണ്ടായിരുന്ന നായയെ പുലി കടിച്ചുകൊണ്ടുപോയി. പുലിപ്പേടിയിൽ കഴിയുന്ന അകത്തേത്തറ ഉമ്മിനിക്ക് സമീപമാണ് ഈ രണ്ട് പ്രദേശങ്ങളും. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്. അതിനിടെ പാലക്കാട് കല്ലടിക്കോട് പുലികുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. പറക്കല്ലടിയിലെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ് പുലിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഒരു വയസ് പ്രായമുള്ള പുലിയാണ് ചത്തത്. വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റാണ് അപകടമുണ്ടായതെന്നാണ് സംശയം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ജഡം സംസ്കരിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...