മാനസിക രോഗിയായ യുവാവ് ഡംബല്‍ ഉപയോഗിച്ച്‌ അമ്മയെ തലയ്ക്കടിച്ച്‌ കൊന്നു

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : മാനസിക രോഗിയായ യുവാവ് ഡംബല്‍ ഉപയോഗിച്ച്‌ അമ്മയെ തലയ്ക്കടിച്ച്‌ കൊന്നു. രക്ഷിക്കാന്‍ ശ്രമിച്ച സഹോദരിയെയും ഇയാള്‍ ആക്രമിച്ചു. ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാറിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ രണ്ടു മണിക്ക് വ്യായാമം ചെയ്തുകൊണ്ടിരുന്ന 24 കാരന്‍ കൊണ്ട സുധീര്‍ കുമാറിനോട് രാത്രി വ്യായാമം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ അമ്മയായ കൊണ്ട പാപ്പമ്മ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട് പ്രകോപിതനായ യുവാവ് ഡംബല്‍ ഉപയോഗിച്ച്‌ അമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. അമ്മയെ രക്ഷിക്കാനെത്തിയ സഹോദരി സുചിത്രയെയും ഇയാള്‍ ഡംബല്‍ ഉപയോഗിച്ച്‌ ആക്രമിച്ചു. പരിക്കേറ്റ സുചിത്ര അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സുധീറിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ബിരുദ പഠനത്തിനു ശേഷം ഫുഡ് ഡെലിവറി ഏജന്റായാണ് സുധീര്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ ഒരുവര്‍ഷമായി ഇയാള്‍ ജോലി ഉപേക്ഷിച്ച്‌ വീട്ടില്‍ കഴിയുകയാണ്. അന്വഷണത്തില്‍ സുധീറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അടുത്തിടെയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കണ്ടെത്തി. സുധീറിന്റെ പിതാവ് ഏഴു വര്‍ഷം മുമ്പാണ് മരിച്ചത്. വീട്ടില്‍ അമ്മയും സുധീറും സുചിത്രയും മാത്രമായിരുന്നു താമസം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...