ലെസ്ബിയൻ പങ്കാളികൾ പ്രായപൂർത്തിയായവർ, ആരുടെയൊപ്പം ജീവിക്കണമെന്ന് അവർക്ക് തീരുമാനിക്കാം : ആന്ധ്രാപ്രദേശ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

അമരാവതി: ലെസ്ബിയൻ പങ്കാളികൾ പ്രായപൂർത്തിയായവരാണെന്നും, ആരുടെയൊപ്പം ജീവിക്കണമെന്ന് അവർക്ക് തീരുമാനിക്കാമെന്നും ആന്ധ്രാപ്രദേശ് ഹൈക്കോടതി പറഞ്ഞു. ലെസ്ബിയൻ പങ്കാളികൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതിയുടെ വിധി. ലെസ്ബിയൻ ദമ്പതികളിലൊരു യുവതിയെ സമ്മതമില്ലാതെ പിതാവ് നർസിപട്ടണത്തെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കാട്ടിയായിരുന്നു ഹർജി. എന്നാൽ മകൾ പ്രായപൂർത്തിയായതാണെന്നും, അവരുടെ ഇഷ്ടത്തിലും, ദമ്പതികളുടെ ബന്ധത്തിൽ ഇടപെടരുതെന്നും ജസ്റ്റിസുമാരായ ആർ രഘുനന്ദൻ റാവു, കെ മഹേശ്വര റാവു എന്നിവരുൾപ്പെട്ട ബെഞ്ച് മാതാപിതാക്കൾക്ക് നിർദേശം നൽകി. കഴിഞ്ഞ ഒരു വർഷമായി വിജയവാഡയിൽ ഒരുമിച്ചു താമസിക്കുകയായിരുന്നു ഇവർ. നേരത്തെ ദമ്പതികളിലൊരാളുടെ മിസ്സിങ് പരാതിയിൽ അന്വേഷണം നടത്തിയ പോലീസ്, മറ്റേ യുവതി പിതാവിന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തി മോചിപ്പിച്ചു. തുടർന്ന് ഷെൽറ്റർ ഹോമിൽ കഴിഞ്ഞ യുവതി, തങ്ങൾക്ക് ഒരുമിച്ച് താമസിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് ഇടപെടലിലാണ് ഇവർ വിജയവാഡയിലെത്തുന്നത്. ഇതിനിടെ, യുവതികളിലൊരാളുടെ പിതാവ് വിജയവാഡയിലെത്തുകയും, യുവതിയെ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. യുവതിയെ അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...

ഹൈക്കോടതിയിൽ 12 പുതിയ സർക്കാർ അഭിഭാഷക തസ്തികകൾക്ക് അംഗീകാരം

0
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക...

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക ; അതിർത്തിയിൽ സുരക്ഷ കർശനമാക്കും

0
ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍...

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം ; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പൊലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...