വരവ് കുറവ് സ്വത്ത് കൂടുതൽ, സിഡ്കോ മുൻ സെയിൽസ് മാനേജര്‍ ചന്ദ്രമതിയമ്മയ്ക്ക് 3 വര്‍ഷം തടവും 29 ലക്ഷം പിഴയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിഡ്കോ മുൻ സെയിൽസ് മാനേജരും ടോട്ടൽ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മ ജോലിയിലിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ മൂന്ന് വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് വിധി. 2005 ജനുവരി ഒന്നു മുതൽ 2008 നവംബര്‍ 21 വരെ സിഡ്കോ സെയിൽസ് മാനേജരായിരുന്ന ചന്ദ്രമതിയമ്മ ഈ കാലയളവിൽ വരവിനേക്കാൾ കൂടുതൽ സ്വത്ത് അനധികൃതമായി സമ്പാദിച്ചു എന്നാണ് കേസ്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമ‍ര്‍പ്പിച്ച കേസിലാണ് ശിക്ഷാ വിധി. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽമുൻ പൊലീസ് സൂപ്രണ്ട് സി.പി.ഗോപകുമാർ രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ മുൻ പോലീസ് ഇൻസ്പെക്ടർമാരായിരുന്ന റെജി ജേക്കബ്, അജിത്ത് കുമാർ, അശോകൻ, എസ്എസ് സുരേഷ് കുമാർ എന്നിവർ അന്വേഷണം നടത്തിയിരുന്നു.

കേസിൽ ഒടുവിൽ മുൻ പോലീസ് സൂപ്രണ്ട് വിഎൻ ശശിധരനാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം പ്രകാരം കേസിൽ പ്രതിയായ ചന്ദ്രമതിയമ്മ കുറ്റക്കാരിയാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത്കുമാർ എആർ ഹാജരായി. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി. കെ . വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വളം ചുമക്കുന്നതിനിടെ വീണ് നട്ടെല്ല് പൊട്ടി ആദിവാസി യുവാവ് മരണപ്പെട്ടു

0
നൂൽപുഴ: വളം ചാക്കുമായി വീണ് നട്ടെല്ല് പൊട്ടി ഗോത്രവിഭാഗത്തിൽപ്പെട്ട 45കാരൻ...

സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച...

അവധിദിനത്തിലെ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് ; രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

0
തിരുവനന്തപുരം: ബിജെപി നേതാവ് ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും...

യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

0
കൊച്ചി: കോതമംഗലത്ത് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന...