ദോഹ: ഖത്തറിൽ ലിമോസിനുകൾ, ടാക്‌സികൾ, ബസുകൾ, ഡെലിവറി മോട്ടോർസൈക്കിൾ എന്നിവ ഹൈവേയിൽ ഇടത് പാത ഉപയോഗിക്കുന്നത് നിരോധിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.ബസുകൾ, ടാക്‌സികൾ, ലിമോസിനുകൾ, എന്നിവ മൂന്നോ അതിലധികമോ പാതകളുള്ള റോഡുകളിൽ ഇടത് പാത ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ഡെലിവറി മോട്ടോർ സൈക്കിൾ റൈഡർമാർ എല്ലാ റോഡുകളിലും വേഗത കുറഞ്ഞ വലത് ലൈനാണ് ഉപയോഗിക്കേണ്ടത്. ഇൻറർ സെക്ഷനുകൾക്ക് കുറഞ്ഞത് 300 മീറ്റർ മുമ്പായി ഈ വാഹനങ്ങൾക്ക് ലെയിൻ മാറ്റാൻ അനുവാദമുണ്ട്. മെയ് 22 മുതൽ പുതുക്കിയ നിയമനടപടികൾ പ്രാബല്യത്തിൽ വരും. നിയമ ലംഘകർക്കെതിരെ കനത്ത നടപടികൾ സ്വീകരിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























