‘തെരഞ്ഞെടുപ്പ് തോൽ‌വിയിൽ നിന്ന് പാഠം ഉൾക്കൊള്ളണം ; എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചെന്ന് കൃത്യമായി പരിശോധിക്കണം’ – പി.ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് സിപിഎം നേതാവ് പി. ജയരാജൻ. എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുക എന്ന പാഠം ഉൾക്കൊള്ളണം, ചരിത്രത്തെ ശരിയായി വിലയിരുത്തണം. എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണമെന്നും ജയരാജൻ പറഞ്ഞു. കണ്ണൂർ പാനൂരിൽ പി കെ കുഞ്ഞനന്ദൻ അനുസ്മരണ പരിപാടിയിലാണ് സിപിഎം നേതാവിന്‍റെ പരാമർശം. അതേസമയം കേരളത്തിലെ പാർട്ടിയുടെ പ്രകടനത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ നിരാശ അറിയിച്ചിരുന്നു. ആഴത്തിലുള്ള പരിശോധനയും വിലയിരുത്തലും നടക്കുമെന്ന് പിബി പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ന് ദില്ലിയിലെ സിപിഎം ആസ്ഥാനത്ത് ചേർന്ന പിബി തെരഞ്ഞെടുപ്പ് ഫലം വിലിയിരുത്തി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വിശദമായ ചർച്ച യോ​ഗത്തിൽ നടന്നു. ഇത്രയും വലിയ തിരിച്ചടിയുണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് നടപടിയെടുക്കാനും, ബിജെപിയുടെ വള‍ർച്ച തിരിച്ചറിയാനും സംസ്ഥാന ഘടകത്തിന് കഴിഞ്ഞില്ലെന്നും പിബി വിലയിരുത്തി. എല്ലാ സംസ്ഥാനങ്ങളോടും തെരഞ്ഞെടുപ്പ് ഫലം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പിബി നിർദേശിച്ചു. സംസ്ഥാന കമ്മറ്റികളിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായ വിലയിരുത്തൽ നടക്കും. എന്തൊക്കെ തിരുത്തൽ വേണമെന്ന് തുടർന്ന് തീരുമാനിക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിലയ്ക്കൽ പെട്രോൾ പമ്പിൽ പുലി ; ആശങ്കയൊഴിയാതെ ജനങ്ങളും തീർത്ഥാടകരും

0
നിലയ്ക്കൽ : ശബരിമല തീർത്ഥാടന പാതയിലെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ പുലിയിറങ്ങി....

അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിൽ എന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ, മുട്ട...

സോളാർ ഫെൻസിങ് നിർമ്മാണത്തിലെ ഉദ്യോഗസ്ഥ – രാഷ്ട്രീയ കരാര്‍ അഴിമതി അവസാനിപ്പിക്കണം : ഐക്യ...

0
സീതത്തോട് : സീതത്തോട്‌ പഞ്ചായത്തിലെ വനം-കർഷക മേഖല അതിർത്തികളിൽ സോളാർ ഫെൻസിങ്...

തലവടി ചുണ്ടനിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴയെറിയും 

0
ആലപ്പുഴ : തലവടി ചുണ്ടൻ വള്ളം സമിതിയുടെയും തലവടി ടൗൺ ബോട്ട്...