ന്യൂനപക്ഷവോട്ടു കിട്ടിയില്ല, പാവങ്ങളുടെ പ്രതിഷേധ വോട്ട് വീഴുകയുംചെയ്തു ; ആലപ്പുഴയിൽ സിപിഎം വിലയിരുത്തൽ ഇങ്ങനെ…

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ന്യൂനപക്ഷങ്ങളിൽനിന്ന് എൽ.ഡി.എഫ്. സ്ഥാനാർഥിക്കു കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് സി.പി.എം. പാർലമെൻററി സമിതി വിലയിരുത്തി.2019-ലെ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയും ന്യൂനപക്ഷ വിഭാഗത്തിൽനിന്നായിരുന്നു. അതിനാൽ, എൽ.ഡി.എഫ്. സ്ഥാനാർഥിക്കു കാര്യമായ വോട്ടു കിട്ടിയിരുന്നില്ല. ഇക്കുറി ന്യൂനപക്ഷവിഭാഗത്തിൽനിന്ന് ഒരേയൊരു സ്ഥാനാർഥിയായി എ.എം. ആരിഫ് മത്സരിക്കുമ്പോൾ കാര്യമായ പിന്തുണ ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. പാർട്ടിയിലെന്നും അടിയുറച്ചുനിന്നിരുന്ന അടിസ്ഥാനവിഭാഗങ്ങൾക്ക് ചില കാര്യങ്ങളിൽ പ്രതിഷേധമുണ്ടായിരുന്നു. ക്ഷേമപെൻഷൻ കിട്ടാത്തത്, സ്ഥാനാർഥിയുടെ പ്രവർത്തനത്തിലുള്ള വിയോജിപ്പ് എന്നിവയായിരുന്നു അത്. പ്രതിഷേധം യു.ഡി.എഫ്., ബി.ജെ.പി. സ്ഥാനാർഥികൾക്കു വോട്ടുചെയ്താണ് ചിലർ പ്രകടിപ്പിച്ചത്.

പ്രതിഷേധമെന്നത് സർക്കാർവിരുദ്ധ വികാരമാണെന്ന് യോഗത്തിൽ പറയാതിരിക്കാൻ നേതാക്കൾ ശ്രമിച്ചതായാണു വിവരം. സർക്കാർവിരുദ്ധ വികാരമാണ് ഉണ്ടായതെന്ന് കഴിഞ്ഞദിവസം ചേർന്ന സി.പി.ഐ. ജില്ലാ കൗൺസിൽ യോഗം വിലയിരുത്തിയിരുന്നു. ബി.ജെ.പി.യെ ഭരണത്തിൽ നിന്നുമാറ്റാൻ നല്ലത് കോൺഗ്രസാണെന്നു ജനങ്ങൾ ചിന്തിച്ചു. ഇതിനൊപ്പം സംസ്ഥാന സർക്കാരിനെതിരായ വികാരവും പ്രകടമാക്കി.മുഖ്യമന്ത്രിയുടെ സംസാരരീതി, ഏകാധിപത്യശൈലി, മകൾക്കെതിരേ ഉയർന്ന ആരോപണങ്ങൾ എന്നിവയും ബാധിച്ചതായാണ് സി.പി.ഐ. വിലയിരുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...