Friday, July 19, 2024 3:11 am

ഇന്ത്യയിലെ രുചിയാര്‍ന്ന വ്യത്യസ്ത വിഭവങ്ങങ്ങള്‍ പരിചയപ്പെടാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോകത്തിലെ ഏറ്റവും മികച്ച സ്വാദിഷ്ടമായ ചില ഭക്ഷണങ്ങളുടെ കേന്ദ്രമായിട്ടാണ് പലരും ഇന്ത്യയെ കാണുന്നത്. മറ്റെവിടെയും ലഭിക്കാത്ത നിരവധി രുചികരമായ വിഭവങ്ങള്‍ ഇവിടെ ഉണ്ട്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ക്ക് അവയുടെ രുചിയും മണവും മസാലകളും എല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു.  ഇന്ത്യന്‍ പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കിടെ സഞ്ചാരികള്‍ക്ക് പരീക്ഷിക്കാവുന്ന ചില തനത് വിഭവങ്ങങ്ങള്‍ നമുക്ക് പരിചയപ്പെടാം.

1) ഹൈദരാബാദി ചിക്കന്‍ ദം ബിരിയാണി
ഹൈദരാബാദിലെ ചിക്കന്‍ ദം ബിരിയാണി ഏറ്റവും രുചികരവും ഏറ്റവും ജനപ്രിയവുമായ വിഭവങ്ങളില്‍ ഒന്നാണ്. മസാലകള്‍, ചിക്കന്‍ അല്ലെങ്കില്‍ മട്ടണ്‍ എന്നിവ ഉപയോഗിച്ച് പാകം ചെയ്യുന്ന അരി അടിസ്ഥാനമാക്കിയുള്ള വിഭവമാണ് ദം ബിരിയാണി. ഇത് പരമ്പരാഗതമായി തയ്യാറാക്കിയാമ് ഹൈദരാബാദില്‍ നല്‍കുന്നത്.

വ്യത്യസ്ത രുചികളുള്ള ബിരിയാണികള്‍ ഇവിടെയുണ്ട്. നൂറ്റാണ്ടുകളായി ഹൈദരാബാദിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമാണ് ബിരിയാണികള്‍. നഗരത്തിലുടനീളമുള്ള നിരവധി റെസ്റ്റോറന്റുകളില്‍ തനത് ഹൈദരാബാദി ബിരിയാണി ലഭിക്കും. ഭക്ഷണ സംസ്‌കാരം മറ്റ് നാടുകളിലേക്കും കൂടി വികസിച്ചുകൊണ്ടിരിക്കുന്ന ഒരുകാലമായതിനാല്‍ വിവിധ നഗരങ്ങളില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഈ വിഭവം ലഭിക്കും. എന്നിരുന്നാലും സവിശേഷമായ ഈ രുചി ഹൈദരാബാദില്‍ നിന്ന് മാത്രമെ ലഭിക്കൂ.

2) ഗുസ്തബ
വളരെ പ്രശസ്തമായ നോണ്‍ വെജിറ്റേറിയന്‍ കശ്മീര്‍ വിഭവമാണ് ഗുസ്തബ. ഇത് മീറ്റ്‌ബോള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്. ഈ രുചികരമായ ടെന്‍ഡര്‍ മീറ്റ്‌ബോള്‍, തൈര് ഗ്രേവിയില്‍ പാകം ചെയ്ത് മധുരമുള്ള ചൂടുള്ള കാശ്മീരി പുലാവിനൊപ്പം വിളമ്പുന്നു. ഈ കശ്മീരി വിഭവം കശ്മീരിന്റെ ഭംഗി പോലെ തന്നെ മനോഹരവും സവിശേഷവമുാണ്. ഈ പരമ്പരാഗത കശ്മീരി വിഭവം കശ്മീരി പാചകരീതിയിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ്. പ്രധാനപ്പെട്ട ചടങ്ങുകളിലും വിശേഷ ദിവസങ്ങളിലും ആളുകള്‍ പലപ്പോഴും ഈ വിഭവം പാചകം ചെയ്യുന്നു.

3) വടപാവ്
വടപാവ് എന്നത് മുംബൈയുടെ പര്യായമാണ്. വടപാവ് പോലെയുള്ള ക്ലാസിക് ഇന്ത്യന്‍ വിഭവങ്ങള്‍ കിട്ടുന്ന തെരുവ് ഭക്ഷണ സ്റ്റാളുകളുടെ ഒരു പ്രത്യേക നിര തന്നെ മുംബൈയിലുണ്ട്. ഇവിടുത്തെ തെരുവുകളിലെ ഒരു ഭക്ഷണമായിരുന്ന വടപാവ്. ഇന്ന് ഇത് ഇന്ത്യയിലെ ഒട്ടുമിക്ക ആഡംബര റെസ്‌റ്റോറന്റുകളില്‍ വരെ ലഭ്യമാണ്. എങ്കിലും മുംബൈയിലെ വടപാവ് എപ്പോഴും സവിശേഷകരമായ ഒന്നുതന്നെയാണ്. ഉരുളക്കിഴങ്ങും കടലയും ഉപയോഗിച്ചാണ് വടപാവ് ഉണ്ടാക്കുന്നത്.

ഈ വിഭവത്തില്‍ ഉരുളക്കിഴങ്ങ് ക്രോക്വെറ്റുകളുടെ (കടല്റ്റ് പോലെയുള്ള) മിശ്രിതം അടങ്ങിയിരിക്കുന്നു. അതില്‍ മസാലകള്‍ ചേര്‍ത്ത പച്ചക്കറികള്‍ നിറയ്ക്കുകയും അതിന് മുകളില്‍ ഉള്ളി, ചട്ണി, മല്ലിയില എന്നിവ ചേര്‍ക്കുകയും ചെയ്യും. ഇത് വെണ്ണയില്‍ വറുത്തെടുത്ത ബ്രെഡിനുള്ളില്‍ ചൂടോടെ സ്റ്റഫ് ചെയ്ത് വച്ചാണ് കഴിക്കാന്‍ തരുക. ഈ ബ്രെഡിനെ പാവ് എന്നാണ് മുംബൈയിലുടനീളം വിളിക്കുന്നത്. മുംബൈയില്‍ വടപാവ് ഒരു ഭക്ഷണമല്ല അതൊരു വികാരമാണ്!

4) തുക്പ
തുക്പ അരുണാചല്‍ പ്രദേശിന്റെ ഒരു സ്‌പെഷ്യാലിറ്റിയാണ്. ഇത് മാംസത്തില്‍ നിന്നോ അരികൊണ്ടുള്ള നൂഡില്‍സില്‍ നിന്നോ ഉണ്ടാക്കുന്നു. വെജിറ്റേറിയന്‍ തുക്പയും നോണ്‍ വെജിറ്റേറിയന്‍ തുക്പയുമുണ്ട്. ഇത് വെള്ളത്തിലോ ഇറച്ചി ചാറിലോ ആണ് പാകം ചെയ്യുന്നത്. വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ച് പുളിപ്പിച്ച അരിപ്പൊടിയില്‍ നിന്ന് ഉണ്ടാക്കുന്ന നല്ല ഗന്ധമുള്ള ഒരു നൂഡില്‍സ് വിഭവമാണ് തുക്പ. പാകം ചെയ്ത തുക്പ, കാബേജ് പോലെയുള്ള വേവിച്ച പച്ചക്കറികള്‍ക്കൊപ്പം ചൂടോടെയാണ് നല്‍കുക.

തുക്പ സാധാരണയായി ഒരു തരം സൂപ്പാണ്. ഉരുളക്കിഴങ്ങ്, ചീര ഇലകള്‍, മല്ലിയില, ജീരകം എന്നിവ ചേര്‍ത്ത് കാബേജ് ഇലകള്‍ പോലുള്ള പച്ചക്കറികള്‍ തിളപ്പിച്ചാണ് അത് തയ്യാറാക്കുക. ഈ സൂപ്പ് പ്രദേശത്ത് ശൈത്യകാലത്ത് പ്രഭാതഭക്ഷണമായോ ഉച്ചഭക്ഷണമായോ ചൂടോടെ കഴിക്കുന്നു. ധാരാളം പച്ചക്കറികള്‍ ചേര്‍ത്ത ഈ വിഭവം ആരോഗ്യകരമായതിനാല്‍ ഇന്ത്യയുടെ പല ഭാഗത്തും ആളുകള്‍ ഇത് എല്ലാ സീസണിലും കഴിക്കാറുണ്ട്. എങ്കിലും അരുണാചലിലെ പാചകരീതി വ്യത്യസ്തമാണ്.

5) ലിറ്റി ചൊഖ
ഉത്തരേന്ത്യയിലെ ഏറ്റവും പ്രശസ്തമായ തെരുവ് ലഘുഭക്ഷണങ്ങളിലൊന്നാണ് പട്നയിലെ ലിറ്റി ചൊഖ. ബിഹാറിലാണ് ഈ വിഭവം പ്രധാനമായും ഉണ്ടാക്കുന്നത്. ഇവിടുത്തെ പരമ്പരാഗത ഉത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലും ജന്മദിനങ്ങളും വാര്‍ഷികങ്ങളും പോലുള്ള പ്രത്യേക അവസരങ്ങളിലും ഇത് തയ്യാറാക്കി വിളമ്പുന്നു. ഉള്ളിയും വേവിച്ച ഉരുളക്കിഴങ്ങും സ്റ്റഫ് ചെയ്ത് മാവുരുളകള്‍ ബേക്ക് ചെയതെടുക്കുന്നു. നെയ്യ് ചേര്‍ത്താണ് ഇത് വിളമ്പുന്നത്. വളരെ സ്വാദിഷ്ടമായ ലിറ്റി ചൊഖ ബീഹാറില്‍ ആയിരിക്കുമ്പോള്‍ തീര്‍ച്ചയായും പരീക്ഷിക്കേണ്ടതാണ്.

6) ഇഡ്‌ലി, ദോശ, സാമ്പാര്‍
ഇഡ്‌ലി, ദോശ, സാമ്പാര്‍ തനത് രീതിയില്‍ രുചിക്കണമെങ്കില്‍ ചെന്നൈ തന്നെയാണ് പറ്റിയ ഇടം. ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള ഒരു പ്രശസ്തമായ ദക്ഷിണേന്ത്യന്‍ വിഭവമാണിത്. രാജ്യത്തിന്റെ വടക്ക് മുതല്‍ തെക്ക് വരെ ഇഡ്ഡലി, ദോശ, സാമ്പാര്‍ എന്നിവ ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം ആളുകളുണ്ട്. ഏറ്റവും മികച്ച പ്രഭാതഭക്ഷണങ്ങളിലൊന്നായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇഡ്ഡലി, ദോശ തയ്യാറാക്കുന്നത് തന്നെ രസകരമായ ഒരു കാഴ്ചയാണ്. പാചകക്കുറിപ്പ് ലളിതമാണെങ്കിലും അല്‍പം പണിയുണ്ട് ഇത് തയ്യാറാക്കാന്‍.. അരി, ഉഴുന്ന് എന്നിവ അരച്ച് പുളിപ്പിക്കുന്നു, ശേഷം ആവിയില്‍ വേവിച്ച് എടുത്താല്‍ ഇഡ്‌ലിയായി. ദോശകല്ലില്‍ ഒഴിച്ച് പരത്തി വേവിച്ചാല്‍ ദോശയായി. ഇതിനൊപ്പം തേങ്ങ ചട്ണിയോ അല്ലെങ്കില്‍ സമ്പാറോ ചേര്‍ത്തുവേണം കഴിയ്ക്കാന്‍. ദക്ഷിണേന്ത്യകലിലെ സ്ട്രീറ്റുകളിലും വലിയ റെസ്റ്റോറന്റുകളിലും എളുപ്പത്തില്‍ ലഭ്യമാകുന്ന വിഭവങ്ങളാണ് ഇഡ്ലി, ദോശ, സാമ്പാര്‍.

7) ജാദോ
മേഘാലയയിലെ ഷില്ലോങ്ങിലെ ഒരു ജനപ്രിയ വിഭവമാണ് ജാദോ. മേഘാലയയിലെ സ്‌പെഷ്യലൈസ് ആയ അമ്രംബ്രോസിയല്‍ റൈസ് അടങ്ങിയതാണ് ഈ വിഭവം. കാബേജ്, തക്കാളി, ഉള്ളി തുടങ്ങിയ പച്ചക്കറികളും ഇതിലുണ്ട്. നോണ്‍വെജിറ്റേറിയന്‍ വിഭാഗത്തില്‍ സ്വാദിഷ്ടമായ പന്നിയിറച്ചി കഷണങ്ങള്‍ കൂടി ഉണ്ടാകും. ഇത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ കാണാന്‍ കഴിയുന്ന പുലാവ് പോലെയാണ്. ഇത് താരതമ്യേന വളരെ ആരോഗ്യകരവും ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ വളരെ ജനപ്രിയവുമായ ഒരു വിഭവമാണ്.

8) ചോള ബട്ടൂരെ
സ്ട്രീറ്റ് ഫുഡും ലക്ഷ്വറി റെസ്റ്റോറന്റ് നിലവാരമുള്ള ഒരു വിഭവമാണ് ചോള ബട്ടൂരെ. ഈ ഉത്തരേന്ത്യയില്‍ ജനപ്രിയ വിഭവത്തിന് പേരുകേട്ടതാണ് തലസ്ഥാന നഗരിയായ ഡല്‍ഹി. ഇതിനൊപ്പം കുറികിയെടുത്ത മസാലക്കറികളുമുണ്ടാകും. മസാലകള്‍ ചേര്‍ത്ത ഉരുളക്കിഴങ്ങ് കറിയാണ് പ്രധാനമായും രുചിയുടെ ഒരു ഘടകം. റൊട്ടിയ്‌ക്കൊപ്പം അരിഞ്ഞ പച്ചമുളക്, ഉള്ളി, മല്ലിയില, നാരങ്ങ എന്നിവ ചേര്‍ത്താണ് ഈ വിഭവം വിളമ്പുന്നത്. ഡല്‍ഹിയിലെ തെരുവുകളിലും റെസ്റ്റോറന്റുകളിലും ഈ അത്ഭുതകരമായ ഭക്ഷണം നിങ്ങള്‍ക്ക് കാണാം. പന്നര്‍ ബട്ടൂരെ, ഉരുളക്കിഴങ്ങ് സ്റ്റഫ്ഡ് ബട്ടൂരെ എന്നിങ്ങനെ ഇപ്പോള്‍ ബട്ടൂരെയില്‍ നിരവധി ഇനങ്ങള്‍ ഉണ്ട്.

9 ) മസാല ഫിഷ് ഫ്രൈ
കൊച്ചിയിലെ മസാല ഫിഷ് ഫ്രൈ കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള ഒരു വിഭവമാണ്. ഇത് ചിക്കന്‍ ടിക്കയോട് സാമ്യമുള്ളതാണ്. പക്ഷേ ഇത് കോഴിക്ക് പകരം മത്സ്യം കൊണ്ടാണ് ഉണ്ടാക്കുന്നത്. ഈ വിഭവം സാധാരണയായി തക്കാളി സോസും മല്ലിപ്പൊടി, ജീരകം, മുളകുപൊടി, ഗരം മസാല തുടങ്ങിയ ഇന്ത്യന്‍ മസാലകളും ചേര്‍ത്താണ് വിളമ്പുന്നത്. ഇപ്പോള്‍ പലയിടത്തും കൊച്ചിന്‍ അല്ലെങ്കില്‍ മലബാര്‍ മസാല ഫിഷ് ഫ്രൈ കിട്ടും. പക്ഷെ കേരളത്തിലെ പോലെ എരിവും പുളിയും മസാലകളും ഒക്കെ ചേര്‍ന്ന രുചിക്കും വേറെയെങ്ങുനിന്നും കിട്ടില്ല എന്ന് ഉറപ്പ് പറയുന്നു.

10) മക്കെ ദി റൊട്ടിയും സര്‍സണ്‍ ദാ സാഗും

നിങ്ങള്‍ പഞ്ചാബിലാണെങ്കില്‍ മക്കെ ദി റൊട്ടിയും സര്‍സണ്‍ ദാ സാഗും രുചിച്ച് നോക്കണം. മക്കെ ദി റൊട്ടി ഉണ്ടാക്കുന്നത് ചോള പൊടിയുടെ ആട്ട കുഴച്ച് പരത്തി ഇരുമ്പ് തന്തൂരി ഗ്രില്ലില്‍ ഇട്ട് ചുട്ടെട്ടുക്കുന്നു. ഇംഗ്ലീഷില്‍ കോണ്‍ ചപ്പാത്തി എന്ന് ഇതിനെ വിളിക്കാം. സര്‍സണ്‍ ഈ പ്രദേശത്ത് ലഭ്യമായ ഒരു തരം പച്ചക്കറിയാണ്. ഇത് പാകം ചെയ്തു കഴിയുമ്പോള്‍ പച്ച നിറത്തിലുള്ള ഒരു ഗ്രേവിയാകും. ഇതില്‍ മസാലകളും മറ്റും ചേര്‍ക്കുന്നുണ്ട്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–

ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–

ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്‌കൃത സർവ്വകലാശാലയിൽ സ്പെഷ്യൽ റിസർവേഷൻ പ്രവേശനം 23ന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിൽ നടത്തുന്ന ബി. എഫ്....

ഉദയനിധി സ്റ്റാലിന്‍ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും, അടുത്ത മാസം സ്ഥാനമേൽക്കുമെന്ന് റിപ്പോർട്ടുകൾ

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ...

സ്‌കൂളുകളിലെ അനധികൃത പണപിരിവിൽ ഇനി പണി കിട്ടും ; കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി...

0
തിരുവനന്തപുരം: സ്‌കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ട് കർശന നടപടിയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും...

ട്രാഫിക് പോലീസിന് നേർക്ക് സിഐയുടെ തെറിയഭിഷേകം ; പരാതി, ഇരുവരോടും സ്റ്റേഷനിലെത്താൻ നിർദേശിച്ച് ഡിവൈഎസ്പി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമൂട് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ...