Friday, March 29, 2024 2:10 am

സന്നിധാനത്ത് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്റര്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  അയ്യപ്പഭക്തര്‍ക്കായി സന്നിധാനം തിരുമുറ്റത്ത് സഹാസിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്റര്‍ തുടങ്ങി. പടികയറിയെത്തുന്ന ഭക്തര്‍ക്ക് പെട്ടെന്ന് ശരീര വൈഷമ്യമുണ്ടായാല്‍ അടിയന്തര ചികിത്സ ലഭ്യമാക്കുകയാണ് ഈ സെന്റര്‍ ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി സഹാസ് ആണ് ഇവിടെ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്റര്‍ നടത്തുന്നത്.

Lok Sabha Elections 2024 - Kerala

ഇന്ന് (21) രാവിലെ ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് ഭദ്രദീപംകൊളുത്തി സെന്റര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, സഹാസ് സെക്രട്ടറിയും ജനറല്‍ സര്‍ജനുമായ ഡോ. ഒ. വാസുദേവന്‍ തുടങ്ങിയവരും ഭദ്രദീപം കൊളുത്തി. ശേഷം ശബരിമല തന്ത്രിയുടെ ബിപി പരിശോധിച്ചുകൊണ്ട് ഇവിടെനിന്നുള്ള ചികിത്സയ്ക്കും തുടക്കം കുറിച്ചു.

പതിനെട്ടാം പടി കയറിയശേഷം നെഞ്ചുവേദന, ശ്വാസംമുട്ടല്‍, തളര്‍ച്ച തുടങ്ങിയവ നേരിടുന്ന ഭക്തര്‍ക്ക് ഇവിടെ ചികിത്സ തേടാവുന്നതാണ്. ബി.പി, ഓക്സിജന്റെ അളവ്, ശ്വാസം മുട്ടല്‍ തുടങ്ങിയ അവശത അനുഭവിക്കുന്ന ഭക്തര്‍ക്ക് ഇവിടെ അടിയന്തര പ്രാഥമിക ചികിത്സ ലഭ്യമാക്കുകയും ശേഷം ഗവ. ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. പരിശോധനയ്ക്കായി എഇഡി മെഷ്യന്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് ഏറെയുള്ള സമയങ്ങളിലാണ് ഈ സെന്റര്‍ പ്രവര്‍ത്തിക്കുക. ഒരു ഡോക്ടറുടെയും നഴ്സിന്റെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
ഇടുക്കി: ഇടുക്കിയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി....

ലോക്‌സഭാ ഇലക്ഷൻ : ഡിജിറ്റൽ പ്രചാരണത്തിലും മുന്നിൽ ബിജെപി

0
ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച...

വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവ് പിടിയിൽ

0
സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ്...

ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്....