Wednesday, April 24, 2024 10:19 pm

ശബരിമലയെ പവിത്രമാക്കാന്‍ പവിത്രം ശബരിമല പദ്ധതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയെ കൂടുതല്‍ പവിത്രമാക്കി ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല പദ്ധതി. ശബരിമല, പമ്പ, നിലയ്ക്കല്‍, ശബരിമല ഇടത്താവളങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒന്‍പതുമുതല്‍ ഒരു മണിക്കൂര്‍ സമയമാണ് ഈ കേന്ദ്രങ്ങള്‍ വൃത്തിയാക്കാനായി നീക്കിവെച്ചിരിക്കുന്നത്.

ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പുറമേ, ഡ്യൂട്ടിയിലുള്ള മറ്റ് വകുപ്പ് ജീവനക്കാര്‍, അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍, വിശുദ്ധി സേനാംഗങ്ങള്‍ തുടങ്ങിയവരും ഈ ശുചീകരണ, ബോധവത്കരണ പരിപാടിയില്‍ സജീവമായി പങ്കാളികളാകുന്നുണ്ട്.
ശബരിമലയെ പൂര്‍ണമായി പരിശുദ്ധിയോടെ കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള പവിത്രം ശബരിമല പദ്ധതി ഇത്തവണത്തെ മണ്ഡല മഹോത്സവ കാലം ആരംഭിച്ച വൃശ്ചികം ഒന്നിനാണ് അവതരിപ്പിച്ചത്.

പ്ലാസ്റ്റികും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത്, പിന്നീട് ഇവ വേര്‍തിരിച്ചശേഷം ഇന്‍സിനറേറ്റില്‍ എത്തിച്ച് അതത് ദിവസം തന്നെ സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം പൂങ്കാവനം ശുചിത്വപൂര്‍മായി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അയ്യപ്പഭക്തര്‍ക്കിടയില്‍ ബോധവത്കരണവും നടത്തുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പിതാവിന്റെ ഓപ്പൺ വോട്ട് രേഖപ്പെടുത്തുന്നതിനിടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി മകൻ ; കേസ്, ഫോൺ...

0
കോഴിക്കോട്: 'വീട്ടിൽ നിന്നും വോട്ട്' സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പൺ വോട്ട്...

കോന്നിയിൽ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട പൂങ്കാവിൽ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങവേ വാഹനത്തിൽ നിന്ന് വീണ്...

തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ; നാളെ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും

0
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം...

പത്തനംതിട്ട മണ്ഡലത്തില്‍ ആകെ 1437 പോളിംഗ് ബൂത്തുകള്‍

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലത്തില്‍ 1437 പോളിംഗ് ബൂത്തുകള്‍...