നവോത്ഥാന മുന്നേറ്റത്തില്‍ മുഖ്യ പങ്കുവഹിച്ചത് ലൈബ്രറി കൗണ്‍സില്‍ : ജോര്‍ജ് എബ്രഹാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ വായനയ്ക്കാകുമെന്നും ലോകത്തെ മാറ്റിമറിച്ച പുസ്തകങ്ങളുണ്ടെന്നും പ്രമോദ് നാരായണ്‍ എംഎല്‍എ. ജില്ലാ ലൈബ്രറി കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റാന്നി എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ എന്ന മഹാപ്രകാശത്തിലേക്ക് കടക്കുന്നതിന് പുസ്തകം വായിക്കണം. മറ്റൊരാളെ മനസിലാക്കണമെങ്കില്‍ വായന വേണം. ഓരോ പുസ്തകവും വ്യത്യസ്തമാണ്. പല വികാരങ്ങളെയും ഭാവങ്ങളെയും അറിയാനുള്ള ഏക ഉപാധിയാണ് വായന. പുസ്തകങ്ങളിലൂടെ വ്യക്തിയെ മാത്രമല്ല നാടിന്റെ ചേതോവികാരവും മനസിലാക്കാനാകുമെന്ന് മഹാത്മ ഗാന്ധിയുടെ ആത്മകഥ ഉദ്ധരിച്ച് എംഎല്‍എ വ്യക്തമാക്കി.

ഒരു വ്യക്തിയുടെ രൂപകല്‍പനയില്‍ പുസ്തകം വഹിക്കുന്ന പങ്ക് പ്രധാനമാണ്. വായനയുടെ മാസ്മരിക ലോകം പുതുതലമുറ മനസിലാക്കണം. എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം എംഎല്‍എ ചൂണ്ടികാട്ടി. എംഎല്‍എ ഫണ്ടില്‍ നിന്നും 12.5 ലക്ഷം രൂപ അനുവദിച്ചാണ് ഡിജിറ്റല്‍ ലൈബ്രറി തയ്യാറാക്കിയത്. സംസ്ഥാനത്തിന്റെ സാംസ്‌കാരിക- നവോത്ഥാന മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ചത് ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനമാണെന്ന് മുഖ്യപ്രഭാഷണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പറഞ്ഞു. സാഹിത്യത്തിന്റെ വിവിധ തലങ്ങളെ പരിപോഷിപ്പിക്കാന്‍ വായനയ്ക്കാകും. കേരളത്തിലെ ഗ്രാമ- നഗരങ്ങളില്‍ വായനശാലകള്‍ ഉണ്ടെങ്കിലും പുതുതലമുറ ഇവ എത്രമാത്രം ഉപയോഗിക്കുന്നുണ്ടെന്ന് പരിശോധിക്കണം. മൊബൈലിന്റെ അമിത ഉപയോഗം വായനയെ ബാധിച്ചു. വായനയില്ലെങ്കില്‍ ഒരു വ്യക്തി തന്നിലേക്ക് മാത്രം ഒതുങ്ങും. വായനയിലൂടെ സമൂഹത്തെ അറിയാം. വിദ്യാഭ്യാസം കൊണ്ട് മാത്രം പൂര്‍ണ പൗരനാകില്ല. സാഹിത്യം, സാംസ്‌കാരികം, ആത്മീയത വളരണമെങ്കില്‍ വായന വേണം. വായിച്ച് വളര്‍ന്ന് ഉത്തമ പൗരനാകാന്‍ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ സാഹിത്യകാരന്‍മാരെ അനുസ്മരിക്കുന്നതിനായി വിവിധ സെമിനാറുകള്‍ വായനാപക്ഷാ ചരണത്തോടനുബന്ധിച്ച സംഘടിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായര്‍ പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി വായന സന്ദേശം നല്‍കി. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രകാശ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ജി ആനന്ദന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എസ് ഹരിദാസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം കോമളം അനിരുദ്ധന്‍, റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. വി ആര്‍ വിശ്വനാഥന്‍ നായര്‍, എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്മിജു ജേക്കബ്, പിആര്‍ഡി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ : ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട് ; 8 ജില്ലകളിലെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവന്‍റെ സ്വർണമാല പൊട്ടിച്ചെടുത്തു ; പ്രതി പിടിയിൽ

0
ഇടുക്കി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണമാല...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ മരണം ; ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം...

പദ്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്‍റെ ആദരം ; തപാൽ മുദ്രയും കവറും പുറത്തിറക്കും

0
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ആദരവായി തപാൽ മുദ്രയും പ്രത്യേക...