എൽഐസി ഏജന്റുമാര്‍ പ്രതിഷേധദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏജന്റുമാർക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധദിനം ആചരിച്ചു. തേർഡ് പാർട്ടി ക്ലെയിം വലിയ തോതിൽ വർധിക്കുന്നതിനാൽ പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ ഇരുചക്രവാഹന ഇൻഷുറൻസ് പുതുക്കാൻ താത്‌പര്യം കാട്ടുന്നില്ല. വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണെന്നിരിക്കെ കമ്പനികളുടെ നടപടി ശരിയല്ല.

ദീർഘകാല പോളിസികളുടെ കമ്മിഷൻ നൽകുന്നത് വൈകിപ്പിക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ബി. പ്രഭാകുമാരി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ റെജി മൂലമുറിയിൽ, പി.കെ. ജയപ്രകാശ്, ജില്ലാ സെക്രട്ടറി സോണി മാത്യു, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജെറി മാത്യു സാം, പ്രേംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...