കവിയൂർ- കുന്നന്താനം പാതയുടെ പുനരുദ്ധാരണത്തിന് 12 കോടി

For full experience, Download our mobile application:
Get it on Google Play

കവിയൂർ : നടയ്ക്കലേക്ക് പോകുന്ന കവിയൂർ- കുന്നന്താനം പാതയിൽ ഭരണാനുമതി ലഭിച്ചത് 12.4 കോടി രൂപയുടെ പ്രവൃത്തികൾക്കെന്ന് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. സർക്കാരിന്റെ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് അടങ്കൽ തയ്യാറാക്കിയ പദ്ധതിയാണ്. അഞ്ച് കിലോമീറ്ററോളം ദൂരംവരുന്ന റോഡിന്റെ നവീകരണം എങ്ങുമെത്താതെ കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായിരുന്നു. ഇക്കാര്യം എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് തുടർനടപടികൾ ഉണ്ടായതെന്ന് കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

കവിയൂർ- ചങ്ങനാശ്ശേരി, മല്ലപ്പള്ളി- തിരുവല്ല പാതകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസായി ഉപയോഗിച്ചവരുന്ന വഴിയാണ്. പുനരുദ്ധാരണത്തിന്റെ ഭാഗമായി ബിഎംബിസി ടാറിങ്ങാകും നടത്തുക. ഓടകളുടെ നിർമാണം, കൊടുംവളവുകൾ നിവർക്കൽതുടങ്ങിയവ പ്രവൃത്തികളിൽ വരും. കോട്ടാമുണ്ടകത്തിൽ പാത ഇടിയുന്ന ഭാഗങ്ങളിൽ സംരക്ഷണഭിത്തിയുടെ പണിയുമുണ്ട്. നിർമാണത്തിന് മുമ്പേ വഴിയിൽ കൈയേറ്റത്തിന് വിധേയമായ ഭാഗങ്ങൾ കണ്ടെത്തിയാൽ വളവുകൾ നിവരുകയും വീതി കൂടുകയും ചെയ്യുമെന്നാണ് പ്രദേശവാസികളുടെ പക്ഷം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...