പാണക്കാട് -കാരാത്തോട് റോഡിൽ രാത്രികാല ഗതാഗത നിരോധനം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പാണക്കാട് – വേങ്ങര റോഡില്‍ എടായിപ്പാലത്ത് സ്വകാര്യ ഭൂമിയില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് റോഡിലേക്ക് പതിച്ച മണ്ണും ചെളിയും പൂര്‍ണ്ണമായും നീക്കം ചെയ്തു. എന്നാല്‍ മണ്ണിടിച്ചിലുണ്ടായ കുന്നിന്റെ മുകള്‍ ഭാഗത്തുനിന്ന് ഇപ്പോഴും വലിയ തോതില്‍ വെള്ളം താഴേക്ക് ഒഴുകിയിറങ്ങുന്നുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇവിടെ വീണ്ടും പ്രകൃതിദുരന്തത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് മലപ്പുറം ജില്ലാ കളക്ടര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കി.

പാണക്കാട് എടായിപ്പാലം മുതല്‍ കാരാത്തോട് സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡിലാണ് നിയന്ത്രണം. റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ നിലവിലുള്ള ദിവസങ്ങളില്‍ 24 മണിക്കൂറും ഈ പാതയില്‍ യാത്രാ നിരോധനമായിരിക്കും. മറ്റ് ദിവസങ്ങളില്‍ രാത്രി 7:00 മണി മുതല്‍ രാവിലെ 6:00 മണി വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ 2026 ഓഗസ്റ്റ് 14 വരെയാണ് ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുണ്ടാവുക. യാത്രാ നിരോധനമുള്ള സമയങ്ങളില്‍ ഈ വഴി കടന്നുപോകേണ്ട വാഹനങ്ങള്‍ അധികാരത്തൊടി-കുറ്റാളൂര്‍ ഫസ്റ്റ് റീച്ച് റോഡ് (കൊണോമ്പാറ – കാരാത്തോട്) വഴിയോ ഒതുക്കുങ്ങല്‍ – കാരാത്തോട് / വേങ്ങര വഴിയോ പോകേണ്ടതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ; കോളേജിനായി പിരിച്ച പണത്തിന് കണക്കില്ലെന്ന്...

0
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു....

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി...

0
കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം....

‘അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കും, നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കും’ ; ഇറാന്‍

0
ടെഹ്‌റാന്‍ : അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍. രാജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

0
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി...