സമയം ശരിയല്ല ; എൽഐസിയുടെ ഐപിഒ തെറ്റായ സമയത്തെന്ന് പി.ചിദംബരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എൽഐസി ഐപിഒയെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കി മുൻ ധനമന്ത്രി പി.ചിദംബരം. നിലവിൽ എൽഐസിയുടെ ഐപിഒ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമെന്ന് അദ്ദേഹം വിമർശിച്ചു. ഒരു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു ഐപിഒ നടത്തുന്നത് എന്തിനാണെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. തെറ്റായ സമയത്താണ് എൽഐസിയുടെ ഐപിഒ എന്ന് അദ്ദേഹം വ്യക്തമാക്കി.

“പ്രത്യക്ഷ നികുതി പിരിവ് ശക്തമാണെന്ന് സർക്കാർ അവകാശപ്പെടുന്നു, പിന്നെ ഒരു പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസത്തിൽ ഐ‌പി‌ഒ കൊണ്ടുവരാനുള്ള വ്യഗ്രത എന്താണ്? സാധാരണയായി ഏപ്രിൽ, മെയ് മാസങ്ങളിൽ പണത്തിന് കുറവുണ്ടാകില്ല. ഒരു പുതിയ സാമ്പത്തിക വർഷം ആരംഭിച്ചാൽ ആദ്യ പാദത്തിൽ ഫണ്ടുകൾക്ക് കുറവ് ഉണ്ടാകാറില്ല. നിങ്ങൾക്ക് തീർച്ചയായും ഇത് പിന്നീടൊരിക്കൽ ചെയ്യാം. നിലവിൽ ഒരു ഐപിഒ ചെയ്യുന്നത് തികച്ചും തെറ്റായ സമയമാണെന്ന് ഞാൻ കരുതുന്നു.” എന്ന് മുൻ ധനമന്ത്രി വ്യക്തമാക്കി. ആദ്യം ഐപിഒയുടെ വലുപ്പം കുറയ്ക്കുകയും ഓഫർ വില കുറയ്ക്കുകയും ചെയ്തു. ഇതിൽ നിന്നും വ്യക്തമാണ് ഇപ്പോൾ ഒരു ഐപിഒ അനുകൂലമല്ല എന്നുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ അതിന്റെ പ്രാരംഭ പബ്ലിക് ഓഫർ മെയ് 4 ന് ആരംഭിക്കുമെന്നും മെയ് 9 വരെ വില്പന നടത്തുമെന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ബുധനാഴ്ച അറിയിച്ചിരുന്നു. 902-949 പ്രൈസ് ബാൻഡിലായിരിക്കും ഓഹരികൾ വിൽക്കുക. പോളിസി ഉടമകൾക്ക് 60 രൂപ കിഴിവും റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 45 രൂപ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറന്‍സ് കമ്പനിയായ എൽഐസി, മെഗാ ഐപിഒ അവസാനിച്ചതിന് ശേഷം, മെയ് 17 ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓഹരി ലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

എൽഐസിയുടെ ലിസ്റ്റിംഗ് സർക്കാരിന്റെ ദീർഘകാല വീക്ഷണത്തോടെയുള്ള ചുവടുവെപ്പാണെന്നും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ എൽഐസിയുടെ മൂല്യം വളരെയധികം ഉയർത്തുമെന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...