ലോക്ഡൗണ്‍ : ചാരായം വാറ്റുന്നതിനിടെ തൃശ്ശൂരിൽ ബിജെപി പ്രവർത്തകർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : ചാരായം വാറ്റുന്നതിനിടെ മൂന്ന്‌ ബിജെപിക്കാർ പിടിയിൽ. കുഴിക്കാട്ടുശേരി കാരൂർ ഭാഗത്ത്‌ നിർമാണം നടക്കുന്ന വീട്ടിൽ നിന്നാണ് 700 ലിറ്റർ വാഷും സ്‌റ്റൗവും ഗ്യാസ് സിലിണ്ടറും വാറ്റുപകരണങ്ങളും ഉൾപ്പെടെ ആളൂർ പോലീസ് ഇവരെ പിടികൂടിയത്. കുഴിക്കാട്ടുശേരി പൈനാടത്ത്‌ ജോബി(44), താഴെക്കാട് പോണോളി ലിജു(35), തത്തംപള്ളി വിമൽ (30) എന്നിവരാണ് പിടിയിലായത്. ജോബിയും ലിജുവും ബിജെപി പ്രവർത്തകരാണ്. രണ്ടര മാസം മുമ്പ് ഇറ്റലിയിൽ നിന്നും വീട് പണിയുടെ ആവശ്യത്തിനായി വന്നതാണ് ജോബി. ഇയാളുടെ കാരൂർ ഭാഗത്തെ വീട്ടിൽ നിന്നാണ്‌ സംഘത്തെ പിടികൂടിയത്‌.

മറ്റ് രണ്ടുപേരും ഡ്രൈവർമാരാണ്. ആയിരം ലിറ്റർ കൊള്ളുന്ന വലിയ ബിരിയാണിച്ചെമ്പിലാണ്‌ വാഷ് തയ്യാറാക്കിയിരുന്നത്. കൊവിഡ് 19ന്റെയും ലോക്ഡൗണിന്റെയും കാലത്ത് ചാരായം വാറ്റുന്നതായി ചാലക്കുടി ഡിവൈഎസ്‌പി സി. ആർ സന്തോഷിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു റെയ്‌ഡ്‌. ആളൂർ എസ്‌ഐ കെ. എസ്‌ സുശാന്തും അഡീഷണൽ എസ്‌ഐമാരായ സത്യൻ, രവി, എഎസ്‌ഐമാരായ ദാസൻ, സന്തോഷ്‌, ജിനുമോൻ, സാജൻ എസ്‌സിപിമാരായ സുനിൽ, എ ബി സുനിൽകുമാർ, സിപിഒമാരായ സുരേഷ് കുമാർ, അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് റെയ്‌ഡ്‌ നടത്തിയത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...