ലോകം മുഴുവനും ഒരു ക്രൂസ് കപ്പലിൽ കറങ്ങിയാലോ?? ഒന്നോ രണ്ടോ മാസത്തെയോ വർഷത്തെയോ ‘ചെറിയ’ യാത്രയല്ല. ലോകത്തിന്‍റെ അതിമനോഹരമായ കാഴ്ചകളിലൂടെ, തുറമുഖങ്ങൾ കടന്ന് മറ്റൊന്നിനും നല്കാൻ കഴിയാത്ത ഒരനുഭവം നല്കുന്ന യാത്ര! 1001 ദിവസം അഥവാ മൂന്നു വർഷത്തോളം സമയമെടുത്ത് ഏഴു ഭൂഖണ്ഡങ്ങളും താണ്ടിവരുന്ന ഒരു യാത്രയ്ക്ക് പ്ലാൻ ഉണ്ടെങ്കിൽ തയ്യാറായിരുന്നോളൂ. ഏതൊരു സഞ്ചാരിയും കൊതിക്കുന്ന ഈ കിടിലൻ ക്രൂസ് യാത്രയെ ഒരു യാത്രയെന്നു വിശേഷിപ്പിക്കുന്നതിനേക്കാൾ മൂന്നു വര്ഷം നീളുന്ന ജീവിതമെന്നോ ക്രൂസിലെ പ്രവാസമെന്നോ ഒക്കെ വിളിക്കുന്നതായിരിക്കും കൂടുതൽ യോജിക്കുക. ഇങ്ങനെ കടയിൽ ഒരു ജീവിതം എങ്ങനെയുണ്ടെന്നു അറിയുവാനും പോകുവാനും ചെലവാക്കാൻ ഇഷ്ടംപോലെ പൈസയുമുണ്ടെങ്കിൽ എംവി ലാറയിലൂടെ ലൈഫ് അറ്റ് സീ ക്രൂയിസ് (Life at Sea Cruises) യാത്ര പോകാം.
കഴിഞ്ഞ കുറച്ചു കാലങ്ങളായി ദീർഘകാലയളവിലുള്ള ക്രൂസ് യാത്രകൾക്ക് ആവശ്യക്കാർ വർധിച്ചുവരുന്നതായി ലൈഫ് അറ്റ് സീ ക്രൂസ് സിഇഒ കേന്ദ്രാ ഹോംസ് നേരത്തെ പറഞ്ഞിരുന്നു. ഓഫീസിൽ പോകാതെ, റിമോട്ട് ആയി ജോലി ചെയ്യുവാൻ സാധിക്കുന്നവർക്ക്, വർധിച്ചു വരുന്ന വീട്ടുവാടകയു ടെയും അനുബന്ധചെലവുകൾക്കുമൊപ്പം യാത്ര ചെയ്യുവാൻ ഒരവസരം ലഭിച്ചിരിക്കുകയാണെന്നും അവര് പറഞ്ഞു.
ഒറ്റ യാത്രയിൽ 7ഭൂഖണ്ഡവും 143 രാജ്യങ്ങളും
മൂന്നു വർഷം നീളുന്ന യാത്രയിൽ 130,000 മൈൽ ദൂരമാണ് കപ്പൽ ആകെ സഞ്ചരിക്കുന്നത്. 382 തുറമുഖങ്ങളിലൂടെ 143 രാജ്യങ്ങളും ഏഴ് ഭൂഖണ്ഡങ്ങളും ഇതിൽ കടന്നുപോകും. ഒരുപാട് യാത്രകൾ പ്ലാൻ ചെയ്യാതെ ഒരൊറ്റ യാത്രയിൽ ലോകം കാണാൻ പറ്റിയ ഒരു യാത്രയായിരിക്കുമിത് എന്ന കാര്യത്തിൽ സംശയം വേണ്ട! മാത്രമല്ല, മറ്റു പല യാത്രകളെയും പോലെ വളരെ പെട്ടന്ന ഓടിക്കാണേണ്ടി വരുന്ന അവസ്ഥയും ഈ യാത്രയ്ക്കുണ്ടാവില്ല, ചെന്നിറങ്ങുന്ന സ്ഥലത്തെ മുഴുവൻ പരിചയപ്പെടുവാനും കാഴ്ചകൾ കാണുവാനുമുള്ള സൗകര്യം ഓരോ തുറമുഖത്തും സ്ഥലങ്ങളിലും സഞ്ചാരികള്‌ക്കുണ്ടാകുമെന്നും ഹോംസ് പറഞ്ഞു.
ജിം മുടങ്ങില്ല, കാണാം സിനിമയും
മൂന്നു വര്‍ഷ യാത്രയിൽ ജിമ്മിൽ പോക്കും സിനിമയും ഒക്കെ മുടങ്ങുമോ എന്നു സംശയമുള്ളവർക്കും ഉത്തരമുണ്ട്. അങ്ങനെയൊരു കാര്യമോർത്ത് പേടിക്കുകയേ വേണ്ട! ജിം, പൂൾ ഡെക്ക്, സ്പാ, ലൈവ് പെർഫോമൻസിനാിയി സ്റ്റേജ്, മൂവി സ്ക്രീനുകൾ, ബാർ, റസ്റ്റോറന്‍റ്, പിന്നെ ഡാൻസ്, യോഗാ ക്ലാസുകൾ, കരോക്കെ തുടങ്ങി യാത്രാ സമയം ആസ്വദിക്കുവാന്‍ ഇഷ്ടംപോലെ കാര്യങ്ങൾ കപ്പലിലുണ്ടാകും.
മൂന്നു വർഷം കപ്പലിൽ തന്നെയുള്ള യാത്രയ്ക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ തന്നെയാണ് ഇവർ ഒരുക്കിയിരിക്കുന്നത്. 130 ചതുരശ്രയടിയുള്ള ഇന്‍റീരിയർ റൂം മുതൽ 260 ചതുരശ്രയടി വരെ വിസ്തൃതിയുള്ള ബാൽക്കണി സ്യൂട്ട് വരെയുള്ളവയാണ് വിവിധ നിരക്കിൽ ലഭ്യമായിട്ടുള്ളത്. യാത്രയിൽ ജോലി ചെയ്യേണ്ടവർക്കായി 17 ഓഫീസ് ഓഫീസ് മുറികളുള്ള മീറ്റിങ് സ്പേസ്, ബിസിനസ് ലൈബ്രറി, സൂം കോള്‍ ആവശ്യങ്ങൾ എന്നിവയുമുണ്ട്. ഇത് കൂടാതെ കടലിൽ ഏറ്റവും വേഗതയിലുള്ള സ്റ്റാർ ലിങ്ക് ഇന്‍റർലിങ്ക് കണക്ഷനാണ് ലഭ്യമാക്കിയിരിക്കുന്നത്.
ലോകാത്ഭുതങ്ങളും മറ്റു കാഴ്ചകളും
ചൈനയിലെ വൻമതിൽ, റോമിലെ കൊളോസിയം, ഗിസയിലെ പിരമിഡുകൾ, തുടങ്ങിയ ലോകാത്ഭുതങ്ങളും ജോർദാനിലെ പെട്ര, പെറുവിലെ മച്ചു പിച്ചു, ഇന്ത്യയിലെ താജ്മഹൽ, ഇക്വഡോറിലെ ഗാലപാഗോസ് ദ്വീപുകൾ, വിക്ടോറിയ ദ്വീപ്, യോസെമൈറ്റ് നാഷണൽ പാർക്ക്, വടക്കേ അമേരിക്കയിലെ ഗ്ലേസിയർ ബേ,ഫ്രാൻസിലെ മോണ്ട് സെന്റ് മൈക്കൽ, അയർലണ്ടിന്റെ ജയന്റ്സ് കോസ്‌വേ, യൂറോപ്പിലെ യുകെയുടെ വിൻഡ്‌സർ കാസിൽ; ഹാ ലോംഗ് ബേ, വാട്ട് അരുൺ ക്ഷേത്രം, ഏഷ്യയിലെ പിങ്ക് ബീച്ച്. ; ഹാഫ് മൂൺ ഐലൻഡ്, അന്റാർട്ടിക്ക; റിയോ ഡി ജനീറോ, തുടങ്ങി സ്ഥലങ്ങൾ സന്ദർശിക്കും.
എത്ര ചെലവാകും?
ഇത്രയും കേട്ടുകഴിയുമ്പോൾ ഇനി യാത്രയക്കെത്ര രൂപ ആകുമെന്നല്ലേ അറിയേണ്ടത്? ആദ്യം ലഭ്യമായ മൂന്നു തരത്തിലുള്ള ക്യാബിനുകൾ ഏതൊക്കെയാണെന്ന് നോക്കാം. ഇൻസൈഡ് ക്യാബിന്, ഔട്ട്സൈഡ് ക്യാബിൻ, ബാൽക്കണി ക്യാബിൻ എന്നിവയാണുള്ളത്. എല്ലാം ഉൾപ്പെടെ ഇന്‍സൈഡ് ക്യാബിനിൽ ഒരാൾക്ക് പ്രതിവർഷം $38,513 (INR 31,57,886.91) എന്ന നിരക്കിൽ ആരംഭിക്കുന്നു. മൂന്ന് വർഷത്തേയ്ക്ക് $ 231,078 (INR 1,89,47,055.75)രൂപയാണ്. ഔട്ട്സൈഡ് ക്യാബിനിൽ $65,052 ഡോളര് ഒരു വർഷത്തേയ്ക്കും $390,312 മൂന്നു വര്‍ഷത്തേനും വരും. ബാൽക്കണി ക്യാബിനില് ഒരു വർഷത്തേയ്ക്ക് $ 98,226 ഉം
മൂന്ന് വര്‍ഷത്തേയ്ക്ക് $589,356 ഉം ആണ് നിരക്ക്.